വയലിൻ സിംഫണിയുടെ മാധുര്യം പകർന്ന് പത്മഭൂഷൺ ഡോ.എൽ. സുബ്രഹ്മണ്യം
text_fieldsകുവൈത്ത് സിറ്റി: പ്രശസ്ത വയലിനിസ്റ്റ് പത്മഭൂഷൺ ഡോ.എൽ. സുബ്രഹ്മണ്യത്തിന്റെ പ്രകടനം ആസ്വാദകരെ അതുല്യമായ സംഗീത മാധുര്യത്തിലെത്തിച്ചു. ജാബിർ കൾചറൽ സെൻട്രൽ നാഷനൽ തിയറ്ററിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) ഇന്ത്യൻ എംബസിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഡോ.എൽ. സുബ്രഹ്മണ്യത്തിന്റെ മകനും പ്രശസ്ത വയലിനിസ്റ്റുമായ അംബി സുബ്രഹ്മണ്യം, തബലയിൽ തൻമോയ് ബോസ്, മൃദംഗത്തിൽ രമണ മൂർത്തി, ഘടത്തിൽ എൻ. രാധാകൃഷ്ണൻ, മോർസിങ്ങിൽ ജി. സത്യറായ് എന്നിവരും ചേർന്നപ്പോൾ സംഗീതവിരുന്ന് അവിസ്മരണീയമായി.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജസ്സാർ, ഐ.ബി.പി.സി ചെയർമാൻ കൈസർ ഷാക്കീർ, സെക്രട്ടറി സുരേഷ് കെ.പി, ജോ.സെക്രട്ടറി സുനിത് അറോറ, ട്രഷറർ കിഷൻ സൂര്യകാന്ത് എന്നിവർ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞരും കുവൈത്തിലെ പ്രമുഖ വ്യക്തികളും വ്യവസായ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.