പാകിസ്താനിലെ മഴ നാശം: കുവൈത്ത് അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: പാകിസ്താനിൽ കനത്ത മഴയിൽ ഉണ്ടായ ദാരുണമായ ജീവഹാനിയിലും വ്യാപകമായ സ്വത്ത് നാശനഷ്ടങ്ങളിലും കുവൈത്ത് അനുശോചിച്ചു. സംഭവത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് എന്നിവർ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് അനുശോചന സന്ദശം അയച്ചു.
മരണങ്ങളിൽ ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തിയ അമീർ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും സന്ദേശത്തിൽ വ്യക്തമാക്കി. പ്രകൃതിദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ പാകിസ്താൻ വേഗത്തിൽ തരണം ചെയ്യട്ടെതെന്നും ആശംസിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയും സന്ദേശത്തിൽ സമാന ചിന്തകൾ പങ്കുവെച്ചു.വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ വെള്ളപ്പൊക്കത്തിലും പേമാരിയിലും കുറഞ്ഞത് ഏഴു പേർ മരിക്കുകയും നിരവധി മേഖലകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.