പാട്ടിന്റെ പാലാഴി തീർത്ത് ‘പൽപ്പകം’ സംഗീത നിശ
text_fieldsകുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്തിന്റെ 16ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘പൽപ്പകം-24’ സംഗീതനിശ ശ്രദ്ധേയമായി. ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന സംഗീത നിശ ആസ്വാദകരിൽ ആവേശത്തിന്റെ തിരകൾ തീർത്തു.Palakkad Expatriate Association of Kuwait
മൈതാൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ആഘോഷം ഫിനിക്സ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പരകപ്പാടത്ത് ഉദ്ഘാടനം ചെയ്തു. പൽപ്പക് പ്രസിഡന്റ് സക്കീർ പുതുനഗരം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനറും പൽപ്പക് ജനറൽ സെക്രട്ടറിയുമായ പ്രേംരാജ് സ്വാഗതവും ട്രഷറർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
ആഘോഷത്തിൽ വിശിഷ്ട അതിഥികൾക്കുള്ള ഉപഹാരങ്ങൾ ഹരീഷ് ശിവരാമകൃഷ്ണൻ വിതരണം ചെയ്തു. മെട്രോ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഇ.ഒ ഹംസ പയ്യന്നൂർ ആശംസ നേർന്നു.
വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം പൽപ്പക് വൈസ് പ്രസിഡൻറ് രാജേഷ് പരിയാരത്തിന് ആദ്യം കോപ്പി നൽകി സുനിൽ പരകപ്പാടത്ത് നിർവഹിച്ചു.
ശിവദാസ് വാഴയിൽ, പി.എൻ. കുമാർ, സുരേഷ് പുളിക്കൽ, സുരേഷ് മാധവൻ, അരവിന്ദാക്ഷൻ, വേണു കുമാർ, ജിജു മാത്യു, ഹരീഷ്, സി.പി. ബിജു, സുഷമ, രാജി ജയരാജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.