ഫലസ്തീൻ: ആസ്ട്രേലിയൻ നിലപാട് സ്വാഗതം ചെയ്ത് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ‘അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ’ എന്ന പദം വീണ്ടും ഉപയോഗിക്കാനുള്ള ആസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രിയുടെ തീരുമാനത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേൽ അധിനിവേശ സെറ്റിൽമെന്റുകൾ നിയമവിരുദ്ധമാണ് എന്ന പരാമർശവും കുവൈത്ത് സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായാണ് ആസ്‌ട്രേലിയൻ സർക്കാറിന്റെ നിലപാടെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം വാർത്തക്കുറിപ്പിൽ സൂചിപ്പിച്ചു.ഫലസ്തീൻ വിഷയത്തിൽ കുവൈത്തിന്റെ ഉറച്ചതും തത്ത്വാധിഷ്‌ഠിതവുമായ നിലപാടും, ഫലസ്തീൻ ജനതക്കും അവരുടെ തിരഞ്ഞെടുപ്പുകൾക്കുമുള്ള പിന്തുണയും ആവർത്തിച്ചു.
1967 ന് മുമ്പുള്ള അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഉൾപ്പെടെ, ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണയും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.