ഫലസ്തീൻ അഭയാർഥി ഫണ്ട്; യു.എൻ ഏജൻസിയെ സഹായിക്കാൻ സംരംഭം
text_fieldsകുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയിലെ (യു.എൻ) കുവൈത്ത്, ജോർഡൻ, സ് ലൊവീനിയ അംബാസഡർമാർ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ നിയർ ഈസ്റ്റിലെ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയെ (യു.എൻ.ആർ.ഡബ്ലിയു.എ) പിന്തുണക്കുന്നതിനുള്ള സംരംഭം ആരംഭിച്ചു. കുവൈത്തിന്റെ സഥിരം പ്രതിനിധിന താരിഖ് അൽബന്നായി, ജോർഡൻ സ്ഥിരം ദൂതൻ മഹ്മൂദ് ഹമൂദ്, സ്ലോവേനിയൻ പ്രതിനിധി സാമുവൽ സ്ബോഗർ എന്നിവരാണ് ഇതിനായി രംഗത്തുള്ളത്.
ഈ സംരംഭത്തിൽ ചേരുന്നത് സംബന്ധിച്ച് അംഗരാജ്യങ്ങളുടെ അംബാസഡർമാർക്ക് കത്ത് അയക്കുമെന്നും പ്രതിനിധികൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി യു.എൻ.ആർ.ഡബ്ല്യു.എ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കുകയാണ് ലക്ഷ്യം. ഫലസ്തീൻ അഭയാർഥികളുടെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയും അംബാസഡർമാർ ആവർത്തിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ യു.എൻ.ആർ.ഡബ്ല്യു.എ ഏജൻസിയുടെ ജീവനക്കാർക്ക് പങ്കുണ്ടെന്ന ഇസ്രായേൽ ആരോപണത്തെ തുടർന്ന് ചില രാജ്യങ്ങൾ ഏജൻസിക്കുള്ള ധനസഹായം നിർത്തിവെച്ചിരുന്നു. ഇത് ഗസ്സയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.