പൽപക് ഫർവാനിയ ഏരിയ കുടുംബസംഗമം
text_fieldsപാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (പൽപക്) ഫർവാനിയ ഏരിയ കുടുംബ സംഗമം
കുവൈത്ത് സിറ്റി: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (പൽപക്) ഫർവാനിയ ഏരിയ വാർഷിക പൊതുയോഗവും കുടുംബസംഗമവും പ്രസിഡന്റ് സക്കീർ പുതുനഗരം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര എക്സിക്യൂട്ടിവ് അംഗം വാസുദേവൻ മാധവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സംഗീത് പരമേശ്വരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ വനിതാവേദി കൺവീനർ വീണ സതീഷ് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം പ്രശാന്ത് നന്ദിയും പറഞ്ഞു. മികച്ച പ്രവർത്തനത്തിന് സുരേഷ് കുമാർ, സംഗീത് പരമേശ്വരൻ, അരവിന്ദാക്ഷൻ, വാസുദേവൻ മാധവൻ എന്നിവരെ ആദരിച്ചു.
സുരേഷ് പുളിക്കൽ, അരവിന്ദാക്ഷൻ, ജിജു മാത്യു, രാജേഷ് ബാലഗോപാൽ, സുരേഷ് മാധവൻ, ഹരീഷ്, ബിജു, നന്ദകുമാർ, ജിത്തു എസ്. നായർ, ശശികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വാസുദേവൻ മാധവൻ (പ്രസി.), ജിഷ്ണു ശിവദാസൻ (സെക്ര.). 20 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. കുടുംബസംഗമത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മാജിക് ഷോയും മാറ്റുകൂട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.