Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘പ​ൽ​പ​ഗം-15’...

‘പ​ൽ​പ​ഗം-15’ ഒ​ക്‌​ടോ​ബ​റി​ൽ; പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
palpakam 15
cancel
camera_alt

പ​ൽ​പ​ക് ‘പ​ൽ​പ​ഗം-15’ സം​ഗീ​ത​പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (പ​ൽ​പ​ക്) പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം ‘പ​ൽ​പ​ഗം-15’ സം​ഗീ​ത​പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് പി.​എ​ൻ. കു​മാ​ർ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്രേം​രാ​ജി​ന് പോ​സ്റ്റ​ർ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

പി.​എ​ൻ. കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പ​രി​യാ​ര​ത്ത്‌ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പ്രേം​രാ​ജ് പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. ജോ. ​ക​ൺ​വീ​ന​ർ സു​രേ​ഷ് പു​ളി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് സു​രേ​ഷ് കു​മാ​ർ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ധ​വ​ൻ, സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ക്കീ​ർ പു​തു​ന​ഗ​രം, കേ​ന്ദ്ര ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ജി​ജു മാ​ത്യു, അ​ര​വി​ന്ദാ​ക്ഷ​ൻ, രാ​ജേ​ന്ദ്ര​ൻ, കേ​ന്ദ്ര സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​ക്‌​ടോ​ബ​ർ 20ന് ​മൈ​ദാ​ൻ ഹ​വ​ല്ലി​യി​ലെ അ​മേ​രി​ക്ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ‘പ​ൽ​പ​ഗം-15’. എ.​ജി.​എ.​എം ബാ​ൻ​ഡ് ട്രൂ​പ്, ആ​ര്യ ദ​യാ​ൽ എ​ന്നി​വ​ർ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ത്തി​ന് ആ​ശ്വാ​സ​മെ​ന്നോ​ണം ഡ​യാ​ലി​സി​സ് യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​രി​പാ​ടി പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 97942609 (സാ​ൽ​മി​യ), 99771830 (അ​ബ്ബാ​സി​യ), 69398905 (ഫ​ർ​വാ​നി​യ), 94938886 (ഫ​ഹാ​ഹീ​ൽ) ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posterpublishedpalpakam 15
News Summary - Palpakam-15 in October-Poster published
Next Story