പാരിസ് ഒളിമ്പിക്സ്; നീന്തലിലും ഷൂട്ടിങ്ങിലും നിരാശ
text_fieldsകുവൈത്ത് സിറ്റി: പാരിസ് ഒളിമ്പിക്സിൽ നീന്തൽ, ഷൂട്ടിങ് എന്നിവയിൽ കുവൈത്ത് പ്രതീക്ഷകൾ പൊലിഞ്ഞു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ നീന്തൽ താരം മുഹമ്മദ് അൽ സുബൈദ്, ഷൂട്ടിങ് ചാമ്പ്യൻ ഖാലിദ് അൽ മുദാഫ് എന്നിവർക്ക് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള അവസരം നഷ്ടമായി. നീന്തലിൽ 100 മീറ്റർ ഇനത്തിൽ മുഹമ്മദ് അൽ സുബൈദിന് ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.
ഷൂട്ടിങ്ങിൽ ഖാലിദ് അൽ മുദാഫിനും മുന്നോട്ടുപോകാനായില്ല. അതേസമയം, അത്ലറ്റുകൾ രാജ്യത്തിന്റെ മികച്ച അംബാസഡർമാരാണെന്നും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതായും കുവൈത്ത് ഒളിമ്പിക്സ് മിഷൻ മേധാവി അലി അൽ മാരി പറഞ്ഞു. അവർക്കെല്ലാം ഒളിമ്പിക് സ്വപ്നം സാക്ഷാത്കരിക്കാനുള്ള അഭിനിവേശവും പ്രേരണയുമുണ്ടെന്നും മികച്ച പ്രകടനം കാഴ്ചെവക്കാനും സാധ്യമായ മികച്ച ഫലങ്ങൾ നേടാനും എല്ലാവർക്കും താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.