Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​ർ​ല​മെ​ന്റ്...

പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 289 ആ​യി

text_fields
bookmark_border
Parliament Election
cancel
camera_alt

പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി

കു​വൈ​ത്ത് സി​റ്റി: പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടു​ന്നു. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന്റെ ആ​റാം ദി​വ​സം ശ​നി​യാ​ഴ്ച 16 പേ​ർ​കൂ​ടി പ​ത്രി​ക ന​ൽ​കി. 15 പു​രു​ഷ​ന്മാ​രും ഒ​രു വ​നി​ത​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ത്സ​ര​രം​ഗ​ത്ത് ഇ​തു​വ​രെ​യു​ള്ള​വ​രു​ടെ എ​ണ്ണം 289 ആ​യി. ഇ​തി​ൽ 18 പേ​ർ സ്ത്രീ​ക​ളാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വ​നി​ത സ്ഥാ​നാ​ർ​ഥി നോ​മി​നേ​ഷ​ൻ പി​ൻ​വ​ലി​ച്ചി​രു​ന്നു. മു​ൻ എം.​പി​മാ​രാ​യ സാ​ദ് അ​ൽ ഖാ​ൻ​ഫൂ​റും മു​ബാ​റ​ക് അ​ൽ അ​റൂ​വും ശ​നി​യാ​ഴ്ച നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ര​ണ്ടാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ര​ണ്ടു പേ​ർ, മൂ​ന്നാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് നാ​ലു​പേ​ർ, നാ​ലാം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് നാ​ലു പേ​ർ, അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ആ​റു​പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ശ​നി​യാ​ഴ്ച പ​ത്രി​ക ന​ൽ​കി​യ​ത്. 50 പാ​ർ​ല​മെ​ന്റ് സീ​റ്റു​ക​ളി​ലേ​ക്കാ​യി ഈ ​മാ​സം 29നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​മാ​സം ഏ​ഴു​വ​രെ പ​ത്രി​ക ന​ൽ​കാം. സെ​പ്റ്റം​ബ​ർ 22 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

ഒ​രു മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് പ​ത്തു പേ​ർ എ​ന്ന തോ​തി​ൽ അ​ഞ്ചു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി അ​മ്പ​തു പേ​രാ​ണ് പാ​ർ​ല​മെ​ന്റി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി എ​ത്തു​ക. തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​യും സ​മാ​ധാ​ന പ​ര​മാ​യും ന​ട​ത്തു​ന്ന​തി​ന് എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parliament Election
News Summary - Parliament Election: The number of constituencies is 289
Next Story