ഗതാഗത പിഴ വർധന നിർദേശം തള്ളി പാർലമെൻറ് സമിതി
text_fieldsകുവൈത്ത് സിറ്റി: ഗതാഗതനിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കണമെന്ന സർക്കാർ നിർദേശം കുവൈത്ത് പാർലമെൻറിെൻറ ആഭ്യന്തര, പ്രതിരോധ സമിതി തള്ളി. ആഭ്യന്തര മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. സർക്കാർ നിർദേശത്തോട് കമ്മിറ്റി എതിർപ്പ് രേഖപ്പെടുത്തിയതായി സമിതി തലവൻ മുബാറക് അൽ അജ്മി എം.പി പാർലമെൻറ് മീഡിയ സെൻററിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ജനങ്ങളിൽനിന്ന് കൂടുതൽ പണം ഈടാക്കാൻ സമിതി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് പാർലമെൻറ് 1976ൽ പാസാക്കിയ ട്രാഫിക് നിയമാവലിയാണ് സർക്കാർ ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്. കർശനമായ പിഴകൾ അടങ്ങുന്നതാണ് നിർദിഷ്ട ഭേദഗതി. ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറാണ് നിയമഭേദഗതി ശിപാർശ ചെയ്തത്. തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യുന്ന കാര്യത്തിൽ കഴിഞ്ഞയാഴ്ച അവസാനം കമ്മിറ്റിക്ക് ഏഴു നിർദേശങ്ങൾ ലഭിച്ചുവെന്നും അവ ചർച്ചചെയ്യാനായി അടുത്ത ബുധനാഴ്ച യോഗം ചേരാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.