പാർലമെന്റ് തെരഞ്ഞെടുപ്പ്: മൂന്നാം ദിവസം 37 സ്ഥാനാർഥികൾ
text_fieldsകുവൈത്ത് സിറ്റി: ഈ മാസം 29ന് നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികളുടെ ഒഴുക്ക് തുടരുന്നു. നാമനിർദേശപത്രിക സമർപ്പണത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച 37 സ്ഥാനാർഥികൾ പത്രിക നൽകി. ഇതോടെ മത്സര രംഗത്തുള്ളവരുടെ എണ്ണം 222ൽ എത്തി.
മൂന്നാം ദിവസം രണ്ടു വനിതകളും പത്രിക നൽകി. ഇതോടെ പത്രിക നൽകിയ വനിതകളുടെ എണ്ണം 12 ആയി. പിരിച്ചുവിട്ട സഭയിലെ അംഗങ്ങളായ അബ്ദുൽകരീം അൽ കന്ദാരിയും യൂസഫ് അൽഗരീബും പുതുതായി പത്രിക നൽകിയവരിൽ ഉൾപ്പെടുന്നു. നേരത്തെ സഭയിൽ ഉണ്ടായിരുന്ന മൂന്ന് പേരും ബുധനാഴ്ച പത്രിക നൽകി.
ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷൻ സെപ്റ്റംബർ ഏഴുവരെ തുടരും. മത്സരത്തിൽനിന്ന് പിന്മാറുന്നതിന് തെരഞ്ഞെടുപ്പ് ദിവസത്തിന് ഏഴ് ദിവസം മുമ്പുവരെ അവസരമുണ്ട്. സർക്കാറും പ്രതിപക്ഷ എം.പിമാരും തമ്മിലുള്ള തുടർച്ചയായ രാഷ്ട്രീയതർക്കങ്ങളെ തുടർന്ന് ജൂലൈ അവസാനത്തിലാണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.