പാർലമെൻറ് തെരഞ്ഞെടുപ്പിന് പ്രാരംഭ ഒരുക്കം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പാർലമെൻറ് തെരഞ്ഞെടുപ്പിന് ആഭ്യന്തര മന്ത്രാലയം പ്രാര ംഭ ഒരുക്കം ആരംഭിച്ചു. വോട്ടർ പട്ടിക തയാറാക്കുന്നതിന് പ്രത്യേക ഒാഫിസുകൾ സ്ഥാപിക്ക ാൻ ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് ഉത്തരവിട്ടു. നിലവിലെ പാർലമെൻറിന് നവംബർ വരെ ക ാലാവധിയുണ്ട്. വോട്ടർമാരോട് അതത് റെസിഡൻഷ്യൽ ജില്ലകളിൽ അപേക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 21 വയസ്സ് തികഞ്ഞ കുവൈത്ത് പൗരനായിരിക്കണം, പിതാവും കുവൈത്തി പൗരനാവണം, തെരഞ്ഞെടുപ്പ് സമയത്ത് കുവൈത്തിൽ താമസിക്കുന്നയാളാവണം എന്നീ നിബന്ധനകൾക്ക് വിധേയമായാണ് വോട്ടവകാശം. രാജ്യത്തിന് പുറത്തുള്ള പൗരന്മാർക്ക് വോട്ടില്ല.
തടവുപുള്ളികൾ, 20 വർഷത്തിനുള്ളിൽ പൗരത്വം നേടിയവർ, പൊലീസുകാർ, സൈനികർ, കൊടുംകുറ്റവാളികൾ എന്നിവർക്കും വോട്ടുണ്ടാവില്ല. പാർലമെൻറ് നേരേത്ത പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല.
പാർലമെൻറ് പിരിച്ചുവിട്ടാൽ രണ്ടുമാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. 2016 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ കരുത്ത് തെളിയിച്ചിരുന്നു. ഇൗ പാർലമെൻറിലെ രണ്ട് അംഗങ്ങൾ (ജംആൻ അൽ ഹർബഷ്, വലീദ് അൽ തബ്തബാഇ) പാർലമെൻറ് കൈയേറ്റ കേസിൽ ശിക്ഷ വിധിക്കപ്പെട്ടതിനെ തുടർന്ന് തുർക്കിയിലേക്ക് പോവുകയും സഭയിൽ ഹാജരില്ലാതെ അയോഗ്യരാക്കപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അബ്ദുല്ല അൽ കൻദരി, ബദർ അൽ മുല്ല എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.