പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ ഏജൻസിക്ക് കീഴിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി പുതിയ ഏജൻസിക്ക് കീഴിൽ. ബി.എൽ.എസ് ഔട്ട് സോഴ്സിങ് സെന്ററുകളുടെ ഉദ്ഘാടനം അംബാസഡർ സിബി ജോർജ് നിർവഹിച്ചു. ശർഖ് ഖാലിദ് ഇബ്നു വലീദ് സ്ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നില, ജലീബ് അൽ ശുയൂഖ് ഒലീവ് സൂപ്പർ മാർക്കറ്റ് ബിൽഡിങ്, ഫഹാഹീൽ മക്ക സ്ട്രീറ്റ് അൽ അനൂദ് ഷോപ്പിങ് കോംപ്ലക്സിന്റെ മെസനൈൻ ഫ്ലോർ എന്നിവിടങ്ങളിലാണ് പുതിയ ഓഫിസുകൾ. തിങ്കളാഴ്ച ഉച്ചക്കാണ് ഓരോ സ്ഥലത്തും എത്തി മൂന്ന് സെന്ററുകളും അംബാസഡർ ഉദ്ഘാടനം ചെയ്തത്. ജനുവരി 11 ചൊവ്വാഴ്ച മുതലാണ് ബി.എൽ.എസ് സെന്ററുകൾ കോൺസുലാർ, പാസ്പോർട്ട്, സേവനങ്ങൾ നൽകിത്തുടങ്ങുക. ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഉച്ച 12 വരെയും വൈകീട്ട് നാലു മുതൽ രാത്രി എട്ടുവരെയും സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കും. വെള്ളിയാഴ്ച വൈകീട്ട് മാത്രമായിരിക്കും പ്രവർത്തനം. പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് പുറമെ ബന്ധപ്പെട്ട അറ്റസ്റ്റേഷൻ സേവനങ്ങളും ചൊവ്വാഴ്ച മുതൽ ബി.എൽ.എസ് സെന്ററുകൾ വഴിയാണ് ലഭ്യമാകുക. ദഇയ്യയിലെ എംബസി അങ്കണത്തിൽ അറ്റസ്റ്റേഷൻ ഉണ്ടാകില്ല. അതേസമയം, മരണ രജിസ്ട്രേഷൻ എംബസിയിൽ തന്നെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.