കുവൈത്തികളുടെ പഴയ പാസ്പോർട്ടിെൻറ കാലാവധി 2018 ജൂൺവരെ
text_fieldsകുവൈത്ത് സിറ്റി: സ്വദേശികൾക്ക് പഴയ പാസ്പോർട്ട് ഉപയോഗിച്ച് വിദേശ യാത്രയും മറ്റു നടപടികളും പൂർത്തിയാക്കുന്നതിനുള്ള അനുമതി 2018 മേയ് വരെ മാത്രം. ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോർട്ട് പൗരത്വകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതിനിടയിൽ പരിഷ്കരിച്ച ഇലക്േട്രാണിക് പാസ്പോർട്ട് എല്ലാ സ്വദേശികളും കരസ്ഥമാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇ--പാസ്പോർട്ട് സംവിധാനത്തിലേക്ക് മാറുന്നതിെൻറ ഭാഗമായി ഇതുവരെ ഒരു ലക്ഷം സ്വദേശികൾക്ക് ഇലക്േട്രാണിക് പാസ്പോർട്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വിദേശത്ത് ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ, വിദേശ രാജ്യങ്ങളിലെ നയതന്ത്ര ജീവനക്കാർ, വിദേശ ചികിത്സ ഉദ്ദേശിക്കുന്ന സ്വദേശികൾ എന്നിവരെയാണ് ഇ-പാസ്പോർട്ട് നൽകുന്നതിന് പരിഗണിച്ചത്. ഇലക്േട്രാണിക് പാസ്പോർട്ട് ഇഷ്യൂചെയ്യുന്ന നടപടികൾക്കായി ആറു ഗവർണറേറ്റുകളിലും പ്രത്യേക സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. ജർമനിയിലെ പ്രശസ്ത കമ്പനിയാണ് സ്വദേശികൾക്കുവേണ്ടിയുള്ള ഇലക്േട്രാണിക് പാസ്പോർട്ടുകൾ നിർമിച്ചുനൽകുന്നത്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ സ്വദേശികളുടെയും പാസ്പോർട്ടുകൾ ഇലക്േട്രാണിക് സംവിധാനത്തിലേക്ക് മാറുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സ്വകാര്യതക്കുള്ള വ്യക്തിയുടെ അവകാശം ഇല്ലാതാക്കുമെന്ന ആശങ്ക മൂലം സ്വദേശികളിൽ നല്ലൊരു വിഭാഗം പാസ്പോർട്ട് പുതുക്കാൻ തയാറാകാത്ത സാഹചര്യമുണ്ടായിരുന്നു. നിശ്ചിത കാലപരിധിക്ക് മുമ്പ് ഇ- പാസ്പോർട്ട് കരസ്ഥമാക്കാത്തവരുടെ സിവിൽ ഐ.ഡി മരവിപ്പിക്കുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ റസിഡൻഷ്യൽ- പൗരത്വകാര്യ വകുപ്പിെൻറ മുന്നറിയിപ്പുണ്ട്. പാസ്പോർട്ടുകൾ ഇലക്േട്രാണിക് സംവിധാനത്തിലേക്ക് മാറ്റാൻ നടപടികൾക്കായി സ്വദേശികൾ മുന്നോട്ടുവരണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.