പത്തിന പ്രവാസി മാനിഫെസ്റ്റ്
text_fieldsകേരളത്തിെൻറ സമ്പദ്ഘടനയുടെ മുഖ്യ ശിൽപികളാണ് കർഷകരും പ്രവാസികളും. എന്നാൽ, എല്ലാ മേഖലയിലും തഴയപ്പെടുന്നതും ഈ വർഗം തന്നെ. സമ്പദ്ഘടനയെ ശക്തിപ്പെടുന്നതിന് ആനുപാതികമായി ആനുകൂല്യങ്ങൾ ലഭ്യമാകേണ്ടതും ഇവരുടെ അവകാശമാണ്. ഏകദേശം 25 ലക്ഷം മലയാളികൾ ഗൾഫ് മേഖലകളിൽ മാത്രം ജോലിചെയ്യുന്നു. അവരുടെ കുടുംബാംഗങ്ങളും കൂടി കൂട്ടിയാൽ കേരള ജനസംഖ്യയുടെ മൂന്നിലൊന്നുവരും.
ആകെ കേരളത്തിെൻറ വരുമാനം 16 ബില്യൻ ഡോളർ ആണെങ്കിൽ, അതിൽ ഗൾഫ് മലയാളികളുടെ സംഭാവന 9.25 ബില്യൻ ഡോളർ. ഏകദേശം 58 ശതമാനം. എന്നിട്ടും നമ്മൾ എന്നും അവഗണിക്കപ്പെടുന്നവർ മാത്രം. ഏറ്റവും ഒടുവിൽ മെഡിക്കൽ ഫീസ് കൂട്ടിയപ്പോഴും നമ്മുടെ തലയക്കാണ് അടിയേറ്റത്.
ജനറൽ േക്വാട്ടയിൽ 10 ലക്ഷവും, എൻ.ആർ.െഎ േക്വാട്ടയിൽ 22 ലക്ഷവും. സമ്പദ്ഘടനയെ സമ്പന്നമാക്കുന്ന പ്രവാസികളെ പുറംകാലു കൊണ്ട് തൊഴിക്കുന്ന കാലാകാല സർക്കാറുകളോടും അവക്ക് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ മുന്നണികളോടും, അവരുടെ വിദേശ പോഷക സംഘടനകളോടുമുള്ള, വരുന്ന പഞ്ചായത്ത് - നിയമസഭ തെരഞ്ഞെടുപ്പുകളിലെ, സാധാരണ പ്രവാസികളുടെ അപേക്ഷയാണീ പത്തിന പ്രവാസി മാനിഫെസ്റ്റ്.
ജോലിചെയ്യുന്ന രാജ്യത്തെ എംബസികൾ മുഖേന വോട്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രവാസി വോട്ടവകാശം പൂർണമായി സാധ്യമാക്കുക.
തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ എല്ലാ മേഖലകളിലും പ്രവാസി സംവരണം ഉറപ്പാക്കുക.
രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി പൂർത്തിയാക്കിയവർക്ക് കുറഞ്ഞത് 10,000 രൂപ പ്രവാസി പെൻഷൻ നൽകുക
പ്രവാസികൾക്ക് 10 ലക്ഷം രൂപയിൽ കുറയാത്ത അപകട/ മരണ ഇൻഷുറൻസ് ഏർപ്പെടുത്തുക
പ്രവാസി പ്രശ്നങ്ങൾ മാത്രം കൈകാര്യം ചെയ്യുവാനായി കേന്ദ്ര- സംസ്ഥാന- പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രവാസി ബോർഡ് രൂപവത്കരിക്കുക
തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വതന്ത്രമായി സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ, പ്രവാസി സൗഹൃദ വ്യവസായ പാർക്കുകൾ രൂപവത്കരിക്കുക
എല്ലാ സംരംഭകർക്കും ആദ്യ അഞ്ചുവർഷങ്ങൾ പൂർണ നികുതിയിളവും, വൈദ്യുതി, വെള്ളം എന്നിവ സൗജന്യമായും നൽകുക
സർക്കാറിെൻറ നൂലാമാലകളിൽ കുരുങ്ങി സംരംഭകർ ആത്മഹത്യ ചെയ്യാൻ ഇടവരാത്ത രീതിയിൽ, പ്രവാസി സംരംഭകർക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തുക
പഞ്ചായത്ത് തല വികസന പ്രവർത്തനങ്ങളിലും കരാർ പ്രവർത്തനങ്ങളിലും പ്രവാസികളുടെ ദീർഘകാല പരിചയവും നൈപുണ്യവും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ, പഞ്ചായത്ത് അടിസ്ഥാനത്തിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ സ്കിൽ ബാങ്കുകൾ രൂപവത്കരിക്കുക
നിലവിൽ വിദേശത്തായിരിക്കുന്ന പ്രവാസികളുടെ വീടിനും സ്വത്തിനും, വൃദ്ധരായ മാതാപിതാക്കൾക്കും അവർ തിരിച്ചെത്തും വരെ, അതത് പഞ്ചായത്തുകൾ പൂർണ സംരക്ഷണം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.