സൂപ്പർ മെട്രോ സാൽമിയയിൽ പീഡിയാട്രിക് ദന്തരോഗ വിദഗ്ധൻ ചുമതലയേറ്റു
text_fieldsകുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ കെയർ സാൽമിയ ഫിഫ്ത് റിങ് റോഡിലുള്ള സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെൻററിൽ കുട്ടികളുടെ ദന്തരോഗ വിദഗ്ധ ഡോ. രശ്മി ചുമതലയേറ്റു.
നിരവധി വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഡോ. രശ്മിയുടെ സേവനം ഉച്ചക്ക് ഒന്നു മുതൽ രാത്രി ഒമ്പതു വരെ ഉണ്ടാകുമെന്ന് മെട്രോ ഗ്രൂപ് അറിയിച്ചു. സാൽമിയ സൂപ്പർ മെട്രോയിൽ സ്കൂൾ വിദ്യാർഥികൾക്ക് ദന്ത പരിശോധനക്ക് 25 ശതമാനം ഡിസ്കൗണ്ടും തുടർന്നുള്ള ഏതെങ്കിലും തരത്തിലുള്ള ദന്തചികിത്സക്ക് 15 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. ഈ ആനുകൂല്യം കൊറോണ പ്രതിസന്ധിഘട്ടത്തിൽ രക്ഷിതാക്കൾക്ക് വലിയൊരു ആശ്വാസമാകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജ്മെൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.