'വിദേശ മലയാളി മാധ്യമപ്രവർത്തകർക്ക് പെൻഷൻപദ്ധതി നടപ്പാക്കണം' -മലയാളി മീഡിയഫോറം കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളിലെ മലയാളി മാധ്യമപ്രവർത്തകർക്ക് പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന് മലയാളി മീഡിയഫോറം കുവൈത്ത് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കുള്ള നിവേദനം കുവൈത്തിൽ എത്തിയ കൃഷിമന്ത്രി പി. പ്രസാദിന് മലയാളി മീഡിയഫോറം ഭാരവാഹികൾ കൈമാറി.
കുറഞ്ഞ പ്രതിഫലത്തിനും ഒന്നും ഇല്ലാതെയുമാണ് വിദേശങ്ങളിലെ ഭൂരിഭാഗം പേരും മലയാള മാധ്യമങ്ങൾക്കുവേണ്ടി സേവനം ചെയ്യുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഈ രംഗത്ത് വിദേശങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പെൻഷൻപദ്ധതി നടപ്പിലാക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ഉണർത്തി.
ഇത്തരം വിഷയങ്ങൾ മുൻനിർത്തി മലയാളി മാധ്യമപ്രവർത്തകരുടെ ആഗോളകൂട്ടായ്മക്കുള്ള ശ്രമങ്ങൾ പ്രാരംഭഘട്ടത്തിലാണെന്നും ഭാരവാഹികൾ അറിയിച്ചു.മലയാളി മീഡിയഫോറം കുവൈത്ത് ഭാരവാഹികളായ നിക്സൺ ജോർജ്, ജലീൽ തൃപ്രയാർ, ഹബീബ് മുറ്റിച്ചൂർ, സിദ്ദീഖ് വലിയകത്ത്, തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ, ഗിരീഷ് ഒറ്റപ്പാലം, റസാഖ് ചെറുതുരുത്തി എന്നിവരാണ് മന്ത്രി പി. പ്രസാദുമായി കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.