കുവൈത്തിൽ വരുന്നവർ ഹെൽത്ത് സെൻററിൽ എത്തി രോഗബാധിതരല്ലെന്ന് തെളിയിക്കണം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയടക്കം പത്ത് രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് വരുന്നവർ 72 മണിക്കൂറിനകം ഹെൽത്ത് സെൻററിൽ റിപ്പോർട്ട് ചെയ്യണം. വിമാനത്താവളത്തിൽനിന്ന് നൽകുന്ന കാർഡിൽ പറഞ്ഞ ഹെൽത്ത് സെൻററിൽ എത്തിയാണ ് രോഗബാധിതരല്ലെന്ന് തെളിയിക്കേണ്ടത്.
കോവിഡ് 19 വ്യാപകമായ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്. നിർദേശം ലംഘിച്ചാൽ ഒരുമാസം വരെ തടവുശിക്ഷയും 50 ദീനാർ വരെ പിഴയും ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഇൗജിപ്ത്, സിറിയ, ശ്രീലങ്ക, ലെബനോൻ, അസർബൈജാൻ, തുർക്കി, ജോർജിയ എന്നീ രാജ്യക്കാർക്കാണ് ഉത്തരവ് ബാധകം.
ഇതിൽ ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, സിറിയ, ലെബനോൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഇപ്പോൾ കുവൈത്തിലേക്ക് വരാൻ വിലക്കുണ്ട്. ഇൗ രാജ്യങ്ങളിൽ 14 ദിവസത്തിനിടെ യാത്ര ചെയ്ത മറ്റു രാജ്യക്കാർക്കും വിലക്ക് ബാധകമാണ്.
കുവൈത്ത് പൗരൻ, അടുത്ത കുടുംബാംഗങ്ങൾ, സ്പോൺസറോടൊപ്പം വരുന്ന ഗാർഹികത്തൊഴിലാളി എന്നിവർക്ക് ആവശ്യമായ പരിശോധനകൾക്കു ശേഷം പ്രവേശനം അനുവദിക്കും. മാർച്ച് 13ന് ഇൗ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.