പരിപൂർണ നീതി പുലരുക പരലോകത്ത് -ജി.കെ എടത്തനാട്ടുകര
text_fieldsകുവൈത്ത് സിറ്റി: ആശയസംവാദത്തിന്റെ സൗഹൃദനാളുകൾ എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി അബ്ബാസിയ ഏരിയ സൗഹൃദസദസ്സ് സംഘടിപ്പിച്ചു. അബ്ബാസിയ ആർട്സ് സർക്ക്ൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജി.കെ.എടത്തനാട്ടുകര മുഖ്യപ്രഭാഷണം നടത്തി.
സൽകർമിക്ക് രക്ഷയും ദുഷ്കർമിക്ക് ശിക്ഷയും നിരപരാധിക്ക് നീതിയും ലഭിക്കണമെന്നത് മനുഷ്യന്റെ ധർമബോധത്തിന്റെ തേട്ടമാണെന്നും ഭൂമിയിൽ എത്ര ശ്രമിച്ചാലും ഇത് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂർണ നീതി പുലരുന്ന ഒരുഘട്ടം വരാനിരിക്കുന്നു എന്ന് വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി.
തുടർന്ന് സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു.
എഴുത്തുകാരൻ ധർമരാജ് മടപ്പള്ളി ആശംസകൾ അറിയിച്ചു. കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് കെ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. ഫൈസൽ വടക്കേക്കാട് സ്വാഗതവും ഷാ അലി നന്ദിയും പറഞ്ഞു. ഫായിസ് അബ്ദുള്ള ഖുർആൻ പാരായണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.