സൗദിയിൽനിന്ന് 429 അധ്യാപകരെ കൊണ്ടുവരാൻ അനുമതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം സൗദിയിൽനിന്ന് 429 അധ്യാപകരെ കൊണ്ടുവരുന്നതിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളുടെയും സൗദി എംബസിയുടെയും സംയുക്ത നീക്കത്തിലൂടെയാണ് ഇവരെ കൊണ്ടുവരുക. കോവിഡ് പ്രതിസന്ധി കാലത്ത് സ്കൂളുകൾ അടഞ്ഞുകിടന്നപ്പോൾ നിരവധി അധ്യാപകർ നാട്ടിലേക്ക് പോയിരുന്നു.
ഇതിൽ വലിയൊരു വിഭാഗം തിരിച്ചുവന്നിട്ടില്ല. ഇതിൽപെട്ട സൗദി പൗരന്മാരെയാണ് പ്രത്യേക ദൗത്യത്തിൽ കുവൈത്തിലെത്തിക്കുന്നത്. പൊതുവിൽ കുവൈത്തിൽ അധ്യാപക ക്ഷാമമുണ്ട്. യഥാക്രമം യോഗ്യരായ കുവൈത്തികൾ, ജി.സി.സി പൗരന്മാർ, ബിദൂനികൾ, മറ്റ് വിദേശ രാജ്യക്കാർ എന്നീ മുൻഗണന ക്രമത്തിലാണ് അധ്യാപക നിയമനത്തിന് പരിഗണിക്കുന്നത്. സ്പെഷലൈസ്ഡ് വിഷയങ്ങളിലാണ് അധ്യാപകക്ഷാമം ഏറ്റവും രൂക്ഷമായത്. വിദേശികളെ നിയമിക്കുേമ്പാൾ ഫലസ്തീൻ അധ്യാപകർക്ക് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം മുൻഗണന നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.