സഹകരണ സംഘങ്ങളിൽ മെഡിക്കൽ ഷോപ്പ് തുടങ്ങാൻ അനുമതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സഹകരണ സംഘങ്ങളോടനുബന്ധിച്ച് ഫാർമസികൾ തുറന്നുപ്രവർത്തിക്കാൻ കോടതിയുടെ അനുമതി. സഹകരണ യൂനിയെൻറ എതിർപ്പിനെ തുടർന്ന് കുവൈത്തി ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് നേടിയത്. കോടതി ഉത്തരവനുസരിച്ച് ആരോഗ്യമന്ത്രാലയവും വാണിജ്യ മന്ത്രാലയവും തുടർ നടപടികൾ സ്വീകരിക്കണമെന്ന് കുവൈത്തി ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ സെക്രട്ടറി ജനറൽ അലി അൽ ഹാദി ആവശ്യപ്പെട്ടു.
നേരത്തേ കഴിഞ്ഞ നവംബർ 15 മുതൽ സഹകരണ സംഘങ്ങളിലെ 67 ഫാർമസികൾ പൂട്ടിയിരുന്നു. സഹകരണ യൂനിയനും കുവൈത്തി ഫാർമസ്യൂട്ടിക്കൽ അസോസിയേഷനും തമ്മിൽ ഭിന്നത നിലനിൽക്കുന്നതിനാൽ കോടതി അനുമതിയുണ്ടെങ്കിലും തുടർ നടപടികൾ എങ്ങനെയാവുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ആരോഗ്യ മന്ത്രാലയം വിഷയത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.