ശീശ കേഫകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ ശീശ കഫേകള്‍ക്ക് നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. തൊഴിലാളികൾ മാസ്കും കൈയുറയും ധരിക്കണം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലേറ്റുകളും കപ്പുകളും ഉപയോഗിക്കുക, ശീശ അണുവിമുക്തമാക്കുക തുടങ്ങിയ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് മുതൽ ശീശ (ഹുക്ക) കഫേകളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയായിരുന്നു. മറ്റു വിവിധ മേഖലകൾ തുറന്നുകൊടുത്ത ഘട്ടത്തിലും ഇവക്ക് തുറക്കാൻ അനുമതി ലഭിച്ചില്ല. ശീശ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ നേരത്തേ ഒരുമാസത്തിനിടെ രണ്ടുതവണ ആരോഗ്യമന്ത്രാലയ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
വൻ കടബാധ്യത വരുത്തിയത് ചൂണ്ടിക്കാട്ടിയുള്ള സമരം അധികൃതർ ഗൗനിച്ചിരുന്നില്ല. വൻ വ്യാപാര നഷ്ടമാണ് ഉണ്ടാക്കിയതെന്നും കഫേകളിലെ ഉപഭോക്താക്കളെ ഏറെ ആകർഷിച്ചിരുന്നത് ശീശ ആയിരുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഹുക്ക അനുമതിയില്ലാത്തതിനാൽ കഫേകൾക്ക് വ്യാപാര നഷ്ടം ഉണ്ടാവുന്നുവെന്നും കനത്ത പ്രതിസന്ധിയിലാണെന്നുമാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയത്.
എന്നാൽ, വ്യക്തി താൽപര്യത്തേക്കാൾ സമൂഹത്തിെൻറ താൽപര്യമാണ് പ്രധാനമെന്നും വൈറസ് വ്യാപനത്തിന് കാരണമാവുന്ന ഇളവുകൾ നൽകേണ്ടെന്നും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.ഇപ്പോൾ തുറക്കാൻ അനുമതി നൽകിയതിനെ യൂനിയൻ സ്വാഗതം ചെയ്തു.5000ത്തോളം കഫേകൾ രാജ്യത്ത് ഉണ്ടെന്നാണ് കണക്ക്. ഇനി തുറക്കാൻ കഴിയാത്ത വിധം പലരും കടക്കെണിയിൽ അകപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.