സൗദി എണ്ണമന്ത്രി ഇന്ന് കുവൈത്തിൽ: ന്യൂട്രൽ സോണിലെ സംയുക്ത എണ്ണഖനനം സംബന്ധിച്ച് ധാരണയായേക്കും
text_fieldsകുവൈത്ത് സിറ്റി: സൗദി എണ്ണമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ആലു സഉൗദ് ചൊവ്വാഴ്ച കുവൈത്തിലെത്തും. അതിർത്തിപ്രദേശത്തെ സംയുക്ത എണ്ണഖനനം സംബന്ധിച്ച് കരാറിൽ ഒപ്പിേട്ടക്കുമെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാറിൽ ഒപ്പിട്ടാലും സൗദിയിലെ ഖഫ്ജി, കുവൈത്തിലെ വഫ്ര എണ്ണപ്പാടങ്ങൾ ഉൾപ്പെടുന്ന അതിർത്തിപ്രദേശത്തെ ‘ന്യൂട്രൽ സോൺ’ എന്നറിയപ്പെടുന്ന ഭാഗത്ത് പ്രതിദിനം അഞ്ചുലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള റിഫൈനറിയാണ് വെറുതെ കിടക്കുന്നത്.
നാലുവർഷമായി പ്രവർത്തിക്കാതെ ഇരിക്കുന്നതിനാൽ അറ്റകുറ്റപ്പണി വേണ്ടിവരുന്നതിനാലാണ് കരാറായാലും ഉൽപാദനം വൈകുക. ഭൂമി ഉടമസ്ഥാവകാശവും പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് 2014 ഒക്ടോബറിലാണ് ഇവിടത്തെ സംയുക്ത ഖനനം നിർത്തിയത്. സംയുക്ത ഖനനം നിലച്ചതുകൊണ്ട് 2017 ജൂലൈ വരെ മാത്രം കുവൈത്തിന് ഇതുകാരണം 3.8 ശതകോടി ദീനാറിെൻറ വരുമാനനഷ്ടം ഉണ്ടായി. കുവൈത്ത്, സൗദി അതിർത്തിക്കിടയിൽ 5770 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് ന്യൂട്രൽ സോൺ ആയി കണക്കാക്കുന്നത്. 1922ൽ ഉഖൈർ കൺവെൻഷനിൽ അതിർത്തി നിർണയിച്ചപ്പോൾ ഇൗ ഭാഗം അങ്ങനെ നിർത്തുകയായിരുന്നു. പ്രശ്നം തീർത്ത് ഖനനം പുനരാരംഭിക്കാൻ അമേരിക്ക മാസങ്ങളായി മധ്യസ്ഥശ്രമം നടത്തിയിരുന്നു. വിപണിയിൽ ക്ഷാമം നേരിടുന്നത് വിലക്കയറ്റത്തിനിടയാക്കുമെന്ന ആശങ്കയാണ് അമേരിക്കയെ മധ്യസ്ഥശ്രമത്തിന് പ്രേരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.