അബൂഹലീഫയിൽ മെഡക്സ് മെഡിക്കൽ ഗ്രൂപ് ഫാർമസി ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ ആതുരസേവന ദാതാക്കളായ മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ ഫാർമസി സേവനം ഇനി അബൂഹലീഫയിലും. മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ രണ്ടാമത് ഫാർമസി ബ്രാഞ്ച് അബൂഹലീഫയിൽ പ്രവർത്തനമാരംഭിച്ചു.
മെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദലി വി.പി. ഉദ്ഘാടനം ചെയ്തു. മെഡക്സ് സെയിൻ മെഡിക്കൽ കെയറിലെ രോഗികൾക്കും പ്രദേശവാസികൾക്കും ഫാർമസി പ്രയോജനകരമാവുമെന്ന് അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയ കാലയളവിൽ കുവൈത്തിലെ പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും ഒരുപോലെ പ്രശസ്തിയാർജിച്ച ആതുര സേവനദാതാക്കളാണ് മെഡക്സ് മെഡിക്കൽ ഗ്രൂപ്. സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ ഫാർമസിയെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ കുവൈത്തിലെ പൗരപ്രമുഖരും മെഡക്സ് മാനേജ്മന്റ് പ്രതിനിധികളും ഡോക്ടർമാരും സ്റ്റാഫും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.