മൂന്നാംഘട്ടം ഫീൽഡ് വാക്സിനേഷൻ ഇൗ ആഴ്ചമുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്നാംഘട്ട ഫീൽഡ് കോവിഡ് വാക്സിനേഷൻ കാമ്പയിൻ ഇൗ ആഴ്ച തുടക്കം കുറിക്കും. പെരുന്നാൾ അവധി ദിവസങ്ങൾക്ക് ശേഷമാണ് കാമ്പയിൻ ആരംഭിക്കുക.
മേയ് 12 ഞായറാഴ്ച വരെയാണ് പെരുന്നാൾ അവധി. ഒന്നാംഘട്ടത്തിൽ സഹകരണ സംഘം ജീവനക്കാർക്കും മസ്ജിദ് ജീവനക്കാർക്കുമാണ് മൊബൈൽ യൂനിറ്റുകൾ വഴി കുത്തിവെപ്പെടുത്തത്. 5000 മസ്ജിദ് ജീവനക്കാർക്ക് വാക്സിൻ നൽകി. ബാങ്കിങ് മേഖലയിലെ 3000 ജീവനക്കാരും കുത്തിവെപ്പെടുത്തു.
ഫെബ്രുവരിയിൽ 2000 കിടപ്പുരോഗികൾക്കും വീട്ടിലെത്തി കുത്തിവെപ്പെടുത്തിരുന്നു. രണ്ടാം ഘട്ടത്തിൽ ഷോപ്പിങ് മാളുകളാണ് പരിഗണിച്ചത്. അടുത്ത ഘട്ടത്തിൽ ബാക്കിയുള്ള ഷോപ്പിങ് കോംപ്ലക്സുകളിലായിരിക്കും എന്നാണ് വിവരം. ജനങ്ങളുമായി കൂടുതൽ അടുത്തിടപെടുന്ന തരം തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നത്. ഉപഭോക്തൃ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യപരിഗണന.
വാക്സിനേഷനായി 10 മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ പ്രവർത്തിക്കുന്നു. അതിൽ നഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരുൾപ്പെടും.ഓരോ ആരോഗ്യമേഖലക്കും രണ്ടു യൂനിറ്റ് എന്ന രീതിയിലാണ് അനുവദിച്ചിരിക്കുന്നത്.
13 മാളുകളിലെ 30,000 ജീവനക്കാർക്ക് വാക്സിൻ നൽകി
കുവൈത്ത് സിറ്റി: കുവൈത്തിൽ 13 ഷോപ്പിങ് മാളുകളിലെ 30,000 ജീവനക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. ആരോഗ്യമന്ത്രാലയത്തിെൻറ മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ മാളുകളിൽ എത്തിയാണ് കുത്തിവെപ്പെടുത്തത്. ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചതാണിത്. മേയ് ഒമ്പതിന് അവന്യൂസ് മാളിലെ ജീവനക്കാർക്ക് വാക്സിൻ നൽകിയാണ് തുടക്കം കുറിച്ചത്.
തുടർന്ന് അൽകൂത്ത്, 260 മാൾ, ഹംറ ടവർ തുടങ്ങി രാജ്യത്തെ പ്രധാന മാളുകളിലും കുത്തിവെപ്പെടുത്തു. ദ്രുതഗതിയിലാണ് ദൗത്യം പൂർത്തിയാക്കിയത്.വാക്സിന് സ്വീകരിക്കാനാഗ്രഹിക്കുന്നവര്ക്ക് സിവില് ഐഡി നല്കി തത്സമയ രജിസ്ട്രേഷന് നടത്താൻ സൗകര്യമൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.