ഫിലിപ്പീൻസ് തൊഴിലാളികളെ അയക്കുന്നത് നിർത്തിയത് ആശ്ചര്യകരം– കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: തൊഴിലാളികളെ അയക്കുന്നത് നിർത്തിയ ഫിലിപ്പീൻസ് നടപടി ആശ്ചര്യജനകമെന്ന് കുവൈത്ത്. വിഷയത്തിൽ ഫിലിപ്പീൻസ് പ്രസിഡൻറ് നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗാർഹികതൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഉന്നതതല നയതന്ത്രചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഫിലിപ്പീൻസ് പ്രസിഡൻറ് കുവൈത്തിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയത്.
കുവൈത്തിലുള്ള ഫിലിപ്പീൻസ് തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നു എന്ന പരാതിക്ക് കുവൈത്ത് വ്യക്തമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. 1,70,000 ഫിലിപ്പീൻസ് തൊഴിലാളികളാണ് കുവൈത്തിൽ ഉള്ളത്. കൂടുതൽ പ്രശ്നങ്ങൾ ഇല്ലാത്തവരും മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരുമാണ് ഭൂരിഭാഗവും. നിർഭാഗ്യവശാൽ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കൃത്യമായ അന്വേഷണം നടത്തി വിവരങ്ങൾ ഫിലിപ്പീൻസ് സർക്കാറിനെ അറിയിക്കുന്നുമുണ്ട്. പുതിയ സംഭവഗതികൾ കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.