തൊഴിലാളികളെ അയക്കൽ: വിലക്ക് ഫിലിപ്പീൻസ് ഭാഗികമായി പിൻവലിച്ചേക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനേർപ്പെടുത്തിയ വിലക്ക് ഫിലിപ്പീൻസ് ഭാഗികമായി പിൻവലിച്ചേക്കും. ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളിയുടെ ഘാതകർക്ക് കുവൈത്ത് കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് റിക്രൂട്ട്മെൻറ് ഭാഗികമായി പുനരാരംഭിക്കുന്ന കാര്യം ഫിലിപ്പീൻസ് പരിഗണിക്കുന്നത്. ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ആണ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് സംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാക്കിയത്.
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി വീടുകളിൽ ഗാർഹിക ജോലിക്കാരെ ആവശ്യത്തിന് ലഭ്യമാവാത്ത സാഹചര്യത്തിൽ ഇത്യോപ്യയിൽനിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് വിലക്ക് നീക്കി. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് മേധാവി മേജർ ജനറൽ തലാൽ മഅ്റഫിയാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കൊലപാതകമുൾപ്പെടെ കുറ്റകൃത്യങ്ങൾ ഇത്യോപ്യക്കാരിൽനിന്നുണ്ടായതിനാൽ ആ രാജ്യത്തുനിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് വർഷങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിയതാണ് ഗാർഹിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്.
അതോടൊപ്പം, റമദാൻ അടുക്കുകയും ചെയ്തതാണ് അടിയന്തരമായി ഇത്യോപ്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് വിലക്ക് പിൻവലിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
ഫിലിപ്പീൻസിൽനിന്നുള്ള ഗാർഹികത്തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് കുവൈത്തിെൻറ ഭാഗത്തുനിന്ന് വ്യക്തമായ ഉറപ്പു ലഭിക്കുന്നതുവരെ വിലക്ക് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചില ധാരണകൾ രൂപപ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങൾ ശുഭകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിദഗ്ധ തൊഴിലാളികളെ മാത്രം കുവൈത്തിലേക്ക് അയക്കുന്ന തരത്തിൽ റിക്രൂട്ട്മെൻറ് വിലക്കിൽ ഇളവുനൽകണമെന്ന നിർദേശം പ്രസിഡൻറിെൻറ പരിഗണയിലാണെന്നും ലേബർ സെക്രട്ടറി പറഞ്ഞു. അതിനിടെ, കുവൈത്ത് താമസകാര്യ വകുപ്പ് മേധാവി മേജർ ജനറൽ തലാൽ അൽ മഅ്റഫി കുവൈത്തിലെ ഫിലിപ്പീൻസ് എംബസി അധികൃതരുമായി ചർച്ച നടത്തി. റിക്രൂട്ട്മെൻറ് പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. ഫിലിപ്പീൻസ് സ്ഥാനപതി, ഡെപ്യൂട്ടി ലേബർ മിനിസ്റ്റർ, കോൺസൽ ജനറൽ എന്നിവരാണ് ഫിലിപ്പീൻസ് എംബസിയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.