ഫർവാനിയ അൽ മദ്റസത്തുൽ ഇസ്ലാമിയ പിക്നിക്
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയ അൽ മദ്റസത്തുൽ ഇസ്ലാമിയ ജഹറയിലേക്ക് പിക്നിക് സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി അധ്യാപകരുടെ നേതൃത്വത്തിൽ ഗെയിമുകളും വിവിധ പരിപാടികളും നടന്നു.
ഹുദൈഫ ഖിറാഅത്ത് നടത്തി. പ്രിൻസിപ്പൽ റസീന മൊഹിയുദ്ദീൻ അധ്യക്ഷതവഹിച്ചു. ‘രക്ഷിതാക്കളോട്’ എന്ന തലക്കെട്ടിൽ കെ.ഐ.ജി വിദ്യഭ്യാസ ബോർഡ് കൺവീനർ ഡോ. അലിഫ് ശുക്കൂർ സംസാരിച്ചു.
കുട്ടികളുടെ റോൾമോഡൽ ആയിരിക്കണം മാതാപിതാക്കളെന്നും കാലഘട്ടത്തിനനുസരിച്ച് ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കരുത്തുള്ളവരായയി മക്കളെ വളർത്താനാകണമെന്നും അദ്ദേഹം ഉണർത്തി.
കെ.ഐ.ജി ഫർവാനിയ ഏരിയ സെക്രട്ടറി ഹഫീസ് സംസാരിച്ചു. ജുമുഅ നമസ്കാരത്തിന് അബ്ദുറസാഖ് നദ്വി നേതൃത്വം നൽകി. മദ്റസ അഡ്മിൻ മുഹമ്മദ് ശാഹിദ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഫൈസൽ ഹുസൈൻ നന്ദിയും പറഞ്ഞു. ഏരിയ കൺവീനർ അഫ്സൽ ഉസ്മാൻ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.