പിണറായി സർക്കാറിനെ തൂത്തെറിയാനുള്ള ഡ്രസ് റിഹേഴ്സൽ
text_fieldsഗ്രാമസ്വരാജിലൂടെ പൂർണസ്വരാജ് എന്ന ഗാന്ധിയൻ ആദർശങ്ങളുടെ ലക്ഷ്യ സാക്ഷാത്കാരത്തിനായി ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യയിൽ കോൺഗ്രസ് നേതാക്കൾ തുടക്കമിട്ടതാണ് ത്രിതല പഞ്ചായത്ത് നഗരപാലിക സംവിധാനങ്ങൾ.
വികസന പ്രവർത്തനങ്ങളിലും പൗരാവകാശ നിയമങ്ങളിലും രാഷ്ട്രീയം കലർത്തി വ്യക്തി വിരോധത്തിെൻറയും രാഷ്ട്രീയ വൈവിധ്യത്തിെൻറയും പേരിൽ സാധാരണക്കാരന് അവകാശപ്പെട്ട സർക്കാർ ആനുകൂല്യങ്ങളും പൗരാവകാശവും നിഷേധിച്ച് വികേന്ദ്രീകൃത ഭരണ സംവിധാനത്തിെൻറ അന്തഃസത്ത തന്നെ ചോർത്തികളയുകയാണ് വർഷങ്ങളായി കേരളത്തിലെ എൽ.ഡി.എഫ് ചെയ്തുകൊണ്ടിരിക്കുന്നത്.
സ്ഥാനാർഥികളുടെ വ്യക്തിപരമായ മികവും പ്രാദേശിക കാര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിെൻറ അതിപ്രധാനമായ പ്രചാരണ വിഷയമാണെങ്കിൽ പോലും അനീതിയുടെയും അഴിമതിയുടെയും അധാർമികതയുടെയും ചളിക്കുഴിയിൽ ആണ്ടുപോയ പിണറായി സർക്കാരിനെ കാലത്തിെൻറ ചവറ്റുകൊട്ടയിലേക്ക് എടുത്തെറിയുന്ന നിയമസഭാ തെരഞ്ഞെടുപ്പിെൻറ ഡ്രസ് റിഹേഴ്സലാണ് വരാൻ പോകുന്നതെന്നതിൽ സംശയമില്ല.
കേരളം സാമൂഹിക സാംസ്കാരിക രംഗത്ത് ഒട്ടേറെ മുേമ്പാട്ടു പോയിട്ടും എതിരാളികളെ നിഷ്കരുണം കൊന്നൊടുക്കുകയും കൊലയാളികളെ നിയമത്തിന് മുന്നിൽ നിന്നും രക്ഷിക്കാൻ ഖജനാവ് കൊള്ളയടിക്കുകയും ചെയ്യുന്ന ഭരണശൈലി എൽ.ഡി.എഫ് കൈവിട്ടിട്ടില്ല.
സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുന്ന പാർട്ടി പ്രാദേശിക നേതാക്കളുടെ ദുഷ്ചെയ്തികൾക്ക് കുടപിടിക്കാൻ ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും. അഴിമതിയുടെ കാര്യത്തിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സംസ്ഥാന സർക്കാറിെൻറ ഒത്താശയോടെ നടന്ന സ്വർണ കള്ളക്കടത്ത് അന്വേഷണം അഴിമതിയുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.
ഓഖി ഫണ്ട്, പ്രളയഫണ്ട്, പെൻഷൻ തുക, ബാറുകൾ, ബ്ലൂബെറി, ബിയർ, പി.എസ്.സി, മസാലബോണ്ട്, ശർക്കര തട്ടിപ്പ് തുടങ്ങിയ തട്ടിപ്പുകളും. മാർക്ക് ദാനം, സ്പ്രിംഗ്ലർ, ലൈഫ് മിഷൻ തുടങ്ങിയ ഒട്ടേറെ അഴിമതിയും കേരളത്തിലെ വോട്ടർമാരുടെ സമ്മതിദാനത്തിന് വിഷയമായി തീരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.