പി.ജെ.ഡി.സി വാർഷിക ജനറൽ ബോഡി
text_fieldsകുവൈത്ത് സിറ്റി: കണ്ണൂർ പുതിയങ്ങാടി മഹല്ല് നിവാസികളുടെ കൂട്ടായ്മ പുതിയങ്ങാടി ജമാഅത്ത് ദർസ് കമ്മിറ്റി (പി.ജെ.ഡി.സി) വാർഷികജനറൽ ബോഡി യോഗം എസ്.വി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. കെ.സി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കെ.സി. അബ്ദുൽ സത്താർ പ്രവർത്തന റിപ്പോർട്ടും എ.വി. ഷക്കീർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
60 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള കമ്മിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾ, ദീനിസ്ഥാപനങ്ങളെ സഹായിക്കുക, പലിശ രഹിത വായ്പ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പുതുതായി അംഗങ്ങൾക്കുള്ള ക്ഷേമ പദ്ധതി യോഗത്തിൽ പ്രഖ്യാപിച്ചു. ടി. മുഹമ്മദ് കുഞ്ഞി, എ.വി. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. എ.വി. മുഹമ്മദ് ഷിബിലി സ്വാഗതവും എസ്. അഷ്റഫ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: കെ.സി. അബ്ദുൽ കരീം (പ്രസി), പി.എ.പി. അബ്ദുൽ സലാം (ജന.സെക്ര), എസ്. മുഹമ്മദ് അഷ്റഫ്(ട്രഷ). എസ്.വി. അബ്ദുൽ സലാം, ടി. മുഹമ്മദ് കുഞ്ഞി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.