വിസ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കാന്‍ ആലോചന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത വര്‍ഷം മുതല്‍ വിസ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ വിദേശിസാന്നിധ്യം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നിലവിലെ തുകയുടെ മൂന്നിരട്ടി വരെ ഫീസ് വർധിപ്പിക്കാനാണ് ആലോചന. ഇഖാമ ഫീസ് വർധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ പലതവണ ഇത്തരത്തിലുള്ള നിർദേശം വന്നിരുന്നെങ്കിലും തീരുമാനം മാറ്റിവെക്കുകയായിരുന്നു.
നിർദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാൽ മലയാളികള്‍ അടക്കമുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും. രാജ്യത്ത് നിലവിൽ വിസ പുതുക്കുന്നതിനുള്ള ഫീസ് മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്.
തൊഴില്‍ വിപണി ക്രമീകരിക്കുക, ജനസംഖ്യാപരമായ അസന്തുലിതത്വം കുറക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കടുത്ത തീരുമാനങ്ങളിലേക്ക് കുവൈത്ത് ഗവണ്മെന്റ് നീങ്ങുന്നത്. സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശ ജനസംഖ്യയുടെ തോത് പരിമിതപ്പെടുത്തിയില്ലെങ്കില്‍ കുവൈത്തിലെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.