കടല്‍തീരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ കടല്‍തീരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം പരന്നുകിടക്കുന്നു. തീരങ്ങളുടെ സൗന്ദര്യം തകർക്കുന്ന, പ്രകൃതിക്ക് ഹാനികരമായ മാലിന്യം തള്ളലിനെതിരെ പ്രകൃതിസ്നേഹികൾ മുറവിളി തുടങ്ങിയിട്ട് നാളേറെയായി. യുവാക്കളും വിദ്യാർഥികളുമടങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഏറെ കഷ്ടപ്പെട്ടാണ് ഇടക്കിടക്ക് ശുചീകരണം നടത്തുന്നത്. ടൺ കണക്കിന് പാഴ്വസ്തുക്കളാണ് തീരത്തുനിന്ന് ശേഖരിക്കാറുള്ളത്. പിന്നെയും സന്ദർശകർ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും അലക്ഷ്യമായി ഉപേക്ഷിച്ചുപോവുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സാന്നിധ്യം മത്സ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിന് അപകടം ചെയ്യുമെന്ന് പ്രകൃതി ശാസ്ത്ര പ്രഫസര്‍ ഡോ. മുഹമ്മദ് അല്‍ സായിഅ് വ്യക്തമാക്കി. പ്ലാസ്റ്റിക് അംശങ്ങള്‍ ജീവികളുടെ അകത്തു കടക്കുന്നതോടെ ഇവ ചത്തുപോകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒരുവശത്ത് കോടികൾ മുടക്കി അധികൃതർ സൗന്ദര്യവത്കരണം നടത്തുേമ്പാഴാണ് സന്ദർശകർ അലക്ഷ്യമായി കുപ്പികളും മറ്റും വലിച്ചെറിയുന്നത്.
കുവൈത്തിലെ തീരപ്രദേശത്ത് പ്രവേശന ഫീസ് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഒരുകൂട്ടം സ്വദേശി പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ പ്രവേശനം അനുവദിക്കുന്നതുമൂലമാണ് വൃത്തിഹീനമായിക്കിടക്കുന്നത്. തീരത്ത് മാലിന്യം ഉപേക്ഷിച്ചുപോവുന്നവരുമുണ്ട്.
ഫീസ് വാങ്ങി നിയന്ത്രിത തോതിൽ മാത്രം പ്രവേശനം അനുവദിക്കുന്നതോടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഇൗ പണം തീരങ്ങളുടെ പരിപാലനത്തിനും മോടിപിടിപ്പിക്കലിനും ഉപയോഗിക്കാമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.