പ്ലേറ്റ്ലറ്റ് ക്ഷാമം: ദാതാക്കൾക്ക് 20 ദീനാറും സമ്മാനവും വാഗ്ദാനം ചെയ്ത് രക്തബാങ്ക്
text_fieldsകുവൈത്ത് സിറ്റി: രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ ക്ഷാമം അനുഭവപ്പെടുന്നതായി രക്തബാങ്ക്. പ്രോത്സാഹന നടപടികളിലൂടെ ദാതാക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പ്ലേറ്റ്ലറ്റ് ദാതാക്കൾക്ക് പ്രോത്സാഹനവുമായി സമ്മാനവും 20 ദീനാറും രക്തബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
17 മുതൽ 70 വയസ്സ് വരെയുള്ളവർക്ക് പ്ലേറ്റ്ലറ്റ് നൽകാം. അടുത്തിടെ രക്തദാനം നടത്തിവർ ആകരുത്.മരുന്നുകൾ കഴിക്കുന്നവരും ഗർഭിണികളും നൽകരുത്. രക്താർബുദം, തലാസീമിയ തുടങ്ങിയ ഗുരുതരമായ രോഗം ബാധിച്ചവർക്കാണ് രക്തത്തിലെ പ്ലേറ്റ്ലറ്റ് ആവശ്യമായി വരുന്നത്.
ഏകദേശം ഒരു മണിക്കൂറോളം സമയം ചെലവഴിക്കേണ്ടതും ആരോഗ്യമുള്ള ദാതാവിനെ കണ്ടെത്തേണ്ടി വരുന്നതും പലപ്പോഴും അഞ്ച് ദിവസത്തിനപ്പുറം സൂക്ഷിച്ചുവെക്കാനാകില്ല എന്നതും പ്ലേറ്റ്ലറ്റ് ലഭ്യതയെ ബാധിക്കാറുണ്ട്.
ബ്ലഡ് ബാങ്കിൽ ആവശ്യത്തിന് പ്ലേറ്റ്ലറ്റ് ദാതാക്കളെ ലഭിക്കാത്ത സ്ഥിതിയുണ്ട്.കുറഞ്ഞത് 4-6 യൂനിറ്റ് രക്തത്തില്‍ നിന്നാണ് ഒരു യൂനിറ്റ് പ്ലേറ്റ്ലറ്റ് ലഭിക്കുക. ഒരാള്‍ക്ക് പ്ലേറ്റ്ലറ്റ് ആയിട്ടും ദാനം ചെയ്യാം. പ്ലേറ്റ്ലറ്റ് രണ്ടാഴ്ച കൂടുേമ്പാൾ ദാനം ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.