കളിക്കാരന് കോവിഡ്: കുവൈത്ത് വോളി ടീമിെൻറ പരിശീലനം നിർത്തി
text_fieldsകുവൈത്ത് സിറ്റി: അമീർ അൽ സലീം എന്ന ടീം അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിെൻറ അടിസ്ഥാനത്തിൽ കുവൈത്ത് വോളിബാൾ ടീമിെൻറ പരിശീലനം നിർത്തിവെച്ചു. വ്യാഴാഴ്ച സ്പോർട്സ് മെഡിസിൽ സെൻററിൽ മുഴുവൻ കളിക്കാരുടെയും കോവിഡ് പരിശോധന നടത്തും.
കോവിഡ് ഫലത്തിെൻറ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള പരിശീലനം. അതേസമയം, കളിക്കാർക്ക് വ്യക്തിതലത്തിൽ പരിശീലനം നടത്തുന്നതിന് തടസ്സമില്ലെന്ന് ടീം മാനേജർ മൻസൂർ അൽ ശമ്മാരി പറഞ്ഞു. കുവൈത്തിൽ കായിക പ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന് പോലും ആരോഗ്യമന്ത്രാലയത്തിെൻറ കർശന നിയന്ത്രണവും മേൽനോട്ടവുമുണ്ട്. സ്റ്റേഡിയത്തിൽ കാണികളില്ലാതെയാണ് പ്രീമിയർ ലീഗ് ഫുട്ബാൾ നടക്കുന്നത്. ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. കായിക പ്രവർത്തനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ഹെൽത്ത് പ്രോേട്ടാകോൾ നിശ്ചയിച്ചിട്ടുണ്ട്. സ്വഭാവം അനുസരിച്ച് ഒാരോ കളികൾക്കും പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് പരിശീലനത്തിന് അനുമതി.
പരിശീലന സെഷനുകളിൽ ഒാരോ കളിക്കാരും മൂന്നു മീറ്റർ എങ്കിലും അകലം പാലിക്കണം, ൈകയുറയും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കണം, കളിയുപകരണങ്ങൾ കൈമാറ്റം ചെയ്യരുത്, ഷേക് ഹാൻഡ് ചെയ്യരുത് തുടങ്ങിയ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.