വിമാനത്താവളത്തിൽ പൊലീസ് സ്റ്റേഷൻ തുറന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊലീസ് സ്റ്റേഷൻ തുറന്നു. വിമാനത്താവളം ടെർമിനൽ ഒന്നിലാണ് പൊലീസ് സ്റ്റേഷൻ. പൗരന്മാർക്കും താമസക്കാർക്കും സമഗ്രമായ സുരക്ഷാ സേവനങ്ങൾ നൽകുന്നതിനായാണ് സ്റ്റേഷൻ. പൊലീസ് സ്റ്റേഷൻ രാപ്പകലില്ലാതെ മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതിയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.