പാട്ടും ആട്ടവുമായി ‘പൊന്നോത്സവ്’
text_fieldsകുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) കുവൈത്ത് 10ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘പൊന്നാനിയുടെ പൊന്നോത്സവ്’ അബ്ബാസിയ അസ്പിയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. കണ്ണൂർ ഷെരീഫ്, ഫാസിലബാനു എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേള, ഡാൻസ് പരിപാടികൾ എന്നിവ ആകർശകമായി.
പൊതു സമ്മേളനം ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു. അശ്റഫ് അധ്യക്ഷത വഹിച്ചു. സ്വാശ്രയ മാൾ ബോർഡ് ചെയർമാനും സംഘടനാ ജി.സി.സി കോഓഡിനേറ്ററുമായ ഡോ. അബ്ദുൽറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
മലപ്പുറം ജില്ല അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ ആശംസ നേർന്നു. സോവനീർ മലബാർ ഗോൾഡ് കൺട്രി മാനേജർ അഫ്സൽഖാൻ പ്രകാശനം ചെയ്തു. എം.വി. മുജീബ്, ആർ.വി.സി. ബഷീർ, കെ.കെ. ആബിദ് എന്നിവർ മൊമെന്റോ വിതരണം നടത്തി.
ആർ.വി. നവാസിന്റെ രചനയിൽ ജമാൽ പനമ്പാട് സംവിധാനം ചെയ്ത പൊന്നാനിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും നടന്നു. പ്രോഗ്രാം കൺവീനർ മുസ്തഫ മുന്ന സ്വാഗതവും ആക്ടിങ് ജനറൽ സെക്രട്ടറി പി.പി. ജെറീഷ് നന്ദിയും പറഞ്ഞു.
അൻവർ, മുഹമ്മദ് ഷാജി, ആർ.വി. സിദ്ദീഖ്, ഹാഷിം സച്ചു, കെ. നാസർ, കെ.കെ. ശരീഫ്, നൗഷാദ്, പി.വി.റഹീം, കെ. അശ്റഫ്, സമീർ മുഹമ്മദ്, മുഹമ്മദ് മുബാറക്, അജിലേഷ്, ജാഫർ, റഫീഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.