പി.സി.ഡബ്ല്യൂ.എഫ് പൊന്നാനി സംഗമം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം 'പൊന്നാനി സംഗമം 2022' സംഘടിപ്പിച്ചു.
വിവിധ കലാകായിക വിനോദ പരിപാടികളോടെ റിഗ്ഗയി ബലദിയ പാർക്കിലാണ് ഒത്തുകൂടിയത്.രാവിലെ 9.30ന് തുടങ്ങിയ പരിപാടി വൈകീട്ട് 5.30ന് അവസാനിച്ചു. വൈസ് ചെയർമാൻ ടി.ടി. നാസർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് കവളങ്ങാട്, യു. അഷ്റഫ്, എം.വി. മുജീബ്, കെ. നാസർ എന്നിവർ സംസാരിച്ചു. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു.
പരിപാടിയുടെ മുഖ്യ ആകർഷണമായ വടംവലി മത്സരത്തിൽ ഫഹാഹീൽ, സിറ്റി, ഫർവാനിയ, ജലീബ് എന്നീ മേഖലകളായി മത്സരിച്ച് ജലീബ് മേഖല ഒന്നാം സ്ഥാനവും സിറ്റി മേഖല രണ്ടാം സ്ഥാനവും നേടി.
പരിപാടിക്ക് പി.വി. റഹീം, കെ.വി. യുസഫ്, മുഹമ്മദ് മുബാറക്, ഷാജി ഗോപാൽ, എം.വി. മുസ്തഫ, എ. ഹനീഫ, കെ. അഷ്റഫ്, എ. റാഫി, കെ.കെ. ആബിദ്, ഷഹീർ മുത്തു, സി. ഫഹദ്, ആർ.വി. നവാസ്, സത്യപാൽ, ഹാഷിം സച്ചു, സമീർ കോട്ടത്തറ എന്നിവർ നേതൃത്വം നൽകി. റാഫിൾ കൂപ്പൺ നറുക്കെടുപ്പ് നടത്തി. മത്സര വിജയികൾക്കുള്ള സമ്മാനവിതരണം മുതിർന്ന അംഗങ്ങൾ നിർവഹിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷാജി സ്വാഗതവും ജോയൻറ് കൺവീനർ ഇർഷാദ് ഉമർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.