ജനസംഖ്യ സന്തുലനം: കരടുനിയമം സർക്കാറിെൻറ പരിഗണനക്ക് വിട്ടു
text_fieldsകുവൈത്ത് സിറ്റി: ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട കരടുനിയമം കുവൈത്ത് പാർലമെൻറ് അംഗീകരിച്ചു. ഇനി സർക്കാർ അംഗീകരിച്ച് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാവും. അതേസമയം, കരടുനിയമത്തിലെ ചില വ്യവസ്ഥകളിൽ സർക്കാറിന് എതിർപ്പുള്ളതായി റിപ്പോർട്ടുണ്ട്. നിശ്ചിത കാലാവധിക്കകം ജനസംഖ്യ സന്തുലനം സാധ്യമാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം സർക്കാറിന് മേൽ നിക്ഷിപ്തമാക്കണമെന്ന വ്യവസ്ഥയോടാണ് പ്രധാന എതിർപ്പ്.
കരടുനിയമം ആദ്യ വായനയിൽ പാർലമെൻറ് അംഗീകരിച്ചിരുന്നു. ഇപ്പോൾ രണ്ടാം വായനയിലും അംഗീകരിച്ചുവെങ്കിലും ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ പാർലമെൻറ് വന്നതിന് ശേഷമേ നിയമം നടപ്പാക്കൂ. വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് കരടുനിയമം. അടുത്ത അഞ്ച് വർഷത്തിനുളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലിെൻറ ലക്ഷ്യം.
നിർദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും. സങ്കീർണമായ പ്രശ്നമായതിനാലാണ് നിശ്ചിത സമയത്തിനകം ഇത് നടപ്പാക്കേണ്ട ഉത്തരവാദിത്തം മന്ത്രിമാരിൽ നിക്ഷിപ്തമാക്കുന്നതിൽ സർക്കാർ എതിർപ്പ് അറിയിച്ചത്. കരടുനിയമത്തിൽ പറയുന്നതനുസരിച്ച് ജനസംഖ്യ സന്തുലനം നിശ്ചിത സമയത്തിനകം സാധ്യമാക്കുന്നതിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.