സിബി ജോർജ് അംബസഡറായശേഷം ഇന്ത്യൻ എംബസിയിൽ പോസിറ്റിവ് മാറ്റങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ രണ്ടാമത് ഒാപൺ ഹൗസ് യോഗം ബുധനാഴ്ച നടക്കും. മലയാളിയായ സിബി ജോർജ് അംബാസഡറായി ചുമതലയേറ്റതിനുശേഷം പോസിറ്റിവായ നിരവധി മാറ്റങ്ങൾ എംബസിയുമായി ബന്ധപ്പെട്ട് പ്രകടമാണ്.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എല്ലാ ആഴ്ചയും നടത്തുന്ന ഒാപൺ ഹൗസ് യോഗം. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് ആത്മവിശ്വാസം പകരുന്നതാണ് പുതിയ അംബാസഡറുടെ ചടുലമായ ഇടപെടലുകളും തുറന്ന സമീപനവും. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കുന്നതിനാണ് ഒാപൺ ഹൗസ് യോഗം സംഘടിപ്പിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് യോഗം നടത്തുന്നത്. സാമൂഹികം അകലം പാലിക്കേണ്ടതുള്ളതിനാൽ community.kuwait@mea.gov.in എന്ന വിലാസത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നിശ്ചിത എണ്ണം ആളുകളെ മാത്രമേ പെങ്കടുപ്പിക്കൂ. വ്യക്തിപരവും പൊതുവായതുമായ പ്രശ്നങ്ങൾ യോഗത്തിൽ അവതരിപ്പിക്കാൻ കഴിയും. എല്ലാ ബുധനാഴ്ചയും വൈകീട്ട് 3.30ന് നടക്കുന്ന യോഗത്തിൽ അംബാസഡർ/ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ/ കമ്യൂണിറ്റി വെൽഫെയർ മേധാവി, കോൺസുലർ, ലേബർ വിങ് പ്രതിനിധികൾ തുടങ്ങി ഉദ്യോഗസ്ഥർ സംബന്ധിക്കും. കോൺസുലർ ഒാഫിസർ പ്രതിദിനം ദിവസവും നടത്തുന്ന ഒാപൺ ഹൗസ് യോഗത്തിന് പുറമെയാണ് ആഴ്ചയിൽ നടത്തുന്ന ഒാപൺ ഹൗസ് യോഗം.
കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയുടെ അബ്ബാസിയയിലുള്ള പാസ്പോർട്ട് സേവനകേന്ദ്രത്തിൽ ഇന്ത്യൻ അംബാസഡർ മുന്നറിയിപ്പില്ലാതെ പരിശോധനക്കെത്തി. സേവനകേന്ദ്രത്തിൽ എത്തുന്ന അപേക്ഷകരോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങൾ നിലനിൽക്കെയാണ് അംബാസഡറുടെ മിന്നൽ സന്ദർശനം. അപേക്ഷകരിൽനിന്നും നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അംബാസഡർ സേവന കേന്ദ്രത്തിൽ എത്തുന്നവർക്ക് ആവശ്യമായ ഇരിപ്പിടങ്ങൾ ഒരുക്കാനും അപേക്ഷകളിൽ അതത് ദിവസം തന്നെ തീർപ്പ് കൽപിക്കാനും നിർദേശം നൽകി. ആദ്യ ഒാപൺ ഹൗസ് യോഗത്തിലെ അംബാസഡറുടെ ഇടപെടൽ മതിപ്പുളവാക്കിയിരുന്നു. എന്ത് പ്രശ്നവും എംബസിയെ അറിയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ എംബസിയിലും പാസ്പോർട്ട് ഒാഫിസിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. മെയിലിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരാതികളും നിർദേശങ്ങളും സമർപ്പിക്കാം.
യോഗത്തിനെത്തിയവർ ഉന്നയിച്ച വിവിധ പ്രശ്നങ്ങളിൽ അംബാസഡർക്ക് ധാരണയുണ്ടായിരുന്നു. കുവൈത്തിലെത്തിയ ശേഷം 1300ലധികം മെയിലുകൾ പരിശോധിച്ചപ്പോൾ ഇന്ത്യൻ സമൂഹത്തിെൻറ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും ചൂഷണവും പക്ഷപാതിത്വവും വെച്ചുപൊറുപ്പിക്കില്ലെന്നും സുതാര്യമായിരിക്കും എംബസിയുടെ ഇടപെടലുകൾ എന്നും അദ്ദേഹം ഒാപൺ ഹൗസ് യോഗത്തിൽ ഉൗന്നിപ്പറഞ്ഞു. സിബി ജോർജ് നേരത്തേ ജോലി ചെയ്ത രാജ്യങ്ങളിൽനിന്നും അദ്ദേഹത്തെ കുറിച്ച് നല്ല റിപ്പോർട്ടുകളാണ് ലഭിച്ചത്. കുവൈത്തിലെ ഇന്ത്യൻ സമൂഹം മുെമ്പങ്ങുമില്ലാത്ത വെല്ലുവിളികൾ നേരിടുന്ന അവസ്ഥയിൽ അംബാസഡറുടെ ക്രിയാത്മക ഇടപെടലുകൾ വലിയ ആശ്വാസമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.