സംഘര്‍ഷ സാധ്യത; ഭക്ഷ്യമേഖലയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നടപടി
text_fieldsകുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ഭക്ഷ്യമേഖലയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നടപടികള്‍ സ്വീകരിച്ച് കുവൈത്ത്. മേഖലയിലെ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ അടിയന്തിര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ വിവിധ സർക്കാർ ഏജൻസികളുടെ ലെയ്സൺ ഓഫിസറായി യൂനിയൻ ഓഫ് കൺസ്യൂമർ കോഓപറേറ്റിവ് സൊസൈറ്റിയെ നാമനിർദേശം ചെയ്തു.
സാധനങ്ങളുടെ സ്റ്റോക്ക് ആവശ്യാനുസരണം തുടരുമെന്ന് സൊസൈറ്റി ചെയർമാൻ മുസാബ് അൽ മുല്ല പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. നിലവിലെ സ്ഥിതി സംബന്ധിച്ച സാമൂഹിക മന്ത്രി ഡോ. അംതൽ അൽ ഹുവൈലയുമായി അൽ മുല്ല കൂടിക്കാഴ്ച നടത്തി.
സഹകരണ സംഘങ്ങളുടെ ഗോഡൗണുകളിൽ സംഭരിച്ചിരിക്കുന്ന ചരക്കുകളുടെയും ഭക്ഷ്യ സ്റ്റോക്കുകളുടെയും നിലവിലെ അവസ്ഥ ഇരുവരും അവലോകനം ചെയ്തു.
സഹകരണ സംഘങ്ങളുടെ ഗോഡൗണുകളിൽ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാണെന്ന് അൽ മുല്ല പറഞ്ഞു. മേഖലയിലെ പ്രതിസന്ധികളും സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഫയർഫോഴ്സ് എന്നിവയുമായി ഏകോപിപ്പിച്ച് ലെയ്സൺ ഓഫിസറായി യൂനിയൻ പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.