കുവൈത്തിലേക്കുള്ള സന്ദർശന വിസ ഫീസ് നിരക്ക് ഉയരാൻ സാധ്യത
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള സന്ദർശന വിസ ഫീസ് നിരക്കിൽ മാറ്റം വന്നേക്കും.
ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ സമിതി അവലോകനം നടത്തിവരുകയാണെന്ന് റെസിഡൻസി ആൻഡ് നാഷനാലിറ്റി അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദാനി പറഞ്ഞു. സന്ദർശന വിസക്ക് കുവൈത്ത് നിലവിൽ മൂന്നു ദീനാർ മാത്രമേ ഈടാക്കുന്നുള്ളൂ.
ഇത് ചെറിയ തുകയാണ്, ചില വിദേശ രാജ്യങ്ങൾ 70 ദീനാറും അതിൽ കൂടുതലും ഈടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സക്കായി കുവൈത്ത് പൗരന്മാർ മറ്റു രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഈടാക്കുന്ന ഫീസും കമ്മിറ്റി അവലോകനം ചെയ്യുന്നുണ്ട്.
അടുത്തിടെ അവതരിപ്പിച്ച പുതിയ റെസിഡൻസി നിയമത്തിന്റെ ഭാഗമായി വിദേശികളുടെ വിസ നടപടികളിലും കാലയളവിലും മറ്റും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ റെസിഡൻസി നിയമത്തിൽ പ്രവാസികൾക്ക് പരമാവധി അഞ്ച് വർഷം വരെ താമസ അനുമതി ലഭിക്കും.
റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷത്തെ റെസിഡൻസിയും നിക്ഷേപകർക്ക് 15 വർഷത്തെ റെസിഡൻസിയും മുന്നോട്ടുവെക്കുന്നു. കുടുംബ സന്ദർശന വിസ കാലാവധി മൂന്നുമാസമായും ഉയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.