ദാർ അൽസഹ പോളിക്ലിനിക്കിൽ പോസ്റ്റ് കോവിഡ് ക്ലിനിക്
text_fieldsകുവൈത്ത് സിറ്റി: അബ്ബാസിയ ദാർ അൽസഹ പോളി ക്ലിനിക്കിൽ കോവിഡ് മുക്തിക്കു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് പോസ്റ്റ് കോവിഡ് ക്ലിനിക് ഏർപ്പെടുത്തി. കോവിഡ് വന്ന് രോഗമുക്തി നേടിയവർക്ക് ക്ഷീണം, നടക്കാൻ ബുദ്ധിമുട്ട്, ശ്വാസതടസ്സം, നിർത്താതെയുള്ള ചുമ, ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതിരിക്കൽ, നെഞ്ചിൽ ഭാരം തോന്നൽ, തലവേദന, വിശപ്പില്ലായ്മ, വിഷാദാവസ്ഥ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ കൺസൽട്ടേഷനിൽ കുറച്ചുകാലം ശ്രദ്ധയോടെ പരിചരിച്ചാൽ ഇത് പൂർണമായും ശരിയാകും.
കുറഞ്ഞ ചെലവിൽ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ ലഭ്യമാക്കിയതായി ദാർ അൽ സഹ മാനേജ്മെൻറ് അറിയിച്ചു.
ഡിസംബർ ഒമ്പതു മുതൽ 12 വരെ നടത്തുന്ന സ്പെഷൽ പോസ്റ്റ് കോവിഡ് കൺസൽട്ടേഷൻ ക്ലിനിക്കിൽ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കുന്നവർക്ക് അഞ്ചു ദീനാർ മാത്രമാണ് ഫീസ് നിരക്ക്. പ്രമുഖ സ്പെഷലിസ്റ്റ് പൾമണോളജിസ്റ്റ് ഡോ. പി.സി. നായർ ആണ് കൺസൽട്ടേഷൻ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻറ്മെൻറിനും 2220 6565, 9969 9710 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.