Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡാനന്തര...

കോവിഡാനന്തര ആരോഗ്യസ്ഥിതി; ആരോഗ്യ സർവേക്കൊരുങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്

text_fields
bookmark_border
Medex Medical Group
cancel
camera_alt

മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​നേ​ജ്മെ​ന്റ് ആ​രോ​ഗ്യ സ​ർ​വേ​ ചോദ്യാവലി പ്രകാശനം ചെയ്യുന്നു

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യാ​വ​സ്ഥ​യും ജീ​വി​ത ശൈ​ലി​യി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​വേ ന​ട​ത്താ​നൊ​രു​ങ്ങി​ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ്. കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി​യോ​ടെ രാ​ജ്യ​ത്തെ അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

ഒ​രു മാ​സം ​കൊ​ണ്ട് ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ വി​ശ​ക​ല​ന​ത്തി​ന് വി​ധേ​യ​മാ​ക്കി സ​ർ​വേ ഫ​ലം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നും പി​ന്നീ​ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​മ​ർ​പ്പി​ക്കു​മെ​ന്ന് മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​നേ​ജ്മെ​ന്റ് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​ന് 21 ചോ​ദ്യ​ങ്ങ​ളു​ള്ള ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​വ​രു​ടെ സ്വ​കാ​ര്യ​ത പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്കു​മെ​ന്നും സ​ർ​വേ​ക്ക് അ​നു​മ​തി ന​ൽ​കി​യ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മെ​ഡ​ക്സ് ഗ്രൂ​പ് പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു.

മെ​ഡ​ക്സ് ജ​ന​റ​ൽ മാ​നേ​ജ​ർ ഇം​തി​യാ​സ് അ​ഹ്മ​ദ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ്മ​ദ് ഹം​ദി സ​ലാ​ഹ്, ​അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​റ​ഷീ​ദ് ജോ​ൺ​സ​ൺ, സ്​​പോ​ൺ​സ​ർ ജാ​സിം മു​ഹ​മ്മ​ദ് അ​ലൂ​ഷ് അ​ൽ അ​സ്മി, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ ഹാ​മി​ദ് ഹ​റ​ബ് അ​ൽ ഉ​തൈ​ബി, ഓ​പ​റേ​ഷ​ൻ​സ് ഹെ​ഡ് ജു​നൈ​സ് കോ​യി​മ്മ, പി.​എ. ജി​ൻ​സി അ​ജു, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ലാ​മ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ഴ്സി​ങ് സൂ​പ്ര​ണ്ട് അ​ഖീ​ഫ് ലാ​ൽ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsHealth surveyMedex Medical GroupPost-Covid health
News Summary - Post-Covid health status; Medex Medical Group prepares for health survey
Next Story