കൊല്ലം ജില്ല പ്രവാസി സമാജം ഇഫ്താർ പോസ്റ്റർ പ്രകാശനം
text_fieldsകൊല്ലം ജില്ല പ്രവാസി സമാജം ഇഫ്താർ പോസ്റ്റർ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ അസീസ്, രക്ഷാധികാരി സലിം രാജിന് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം, കുവൈത്ത് ഏപ്രിൽ 12ന് മംഗഫ് മെമ്മറീസ് ഹാളിൽ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ അസീസ് രക്ഷാധികാരി സലിം രാജിന് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു.
പ്രസിഡന്റ് അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. ട്രഷറർ തമ്പി ലൂക്കോസ്, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, ജോ.ട്രഷറർ സലിൽ വർമ, അബ്ബാസിയ യൂനിറ്റ് കൺവീനർ ഷാജി ശാമുവൽ, സജിമോൻ, ബിനോയ് ബാബു, മാത്യു യോഹന്നാൻ, ജയാബാബു, നോബിൾ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.