സർക്കാർ കരാറുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ സർക്കാർ കരാറുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇതു സംബന്ധമായ മൂന്നാമത് ഏകോപന യോഗം കഴിഞ്ഞ ദിവസം പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. രാജ്യത്തെ സര്‍ക്കാര്‍ ഏജന്‍സികളിലെ കരാറുകളില്‍ നിയന്ത്രണം ബാധകമാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്തെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിലൂടെ അവിദഗ്ധരും യോഗ്യതയില്ലാത്തവരുമായ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറക്കാനാകുമെന്നാണ് പ്രതീക്ഷ. നേരത്തേ സർക്കാർ കരാറുകളില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള കരട് നിയമത്തിന് ജനസംഖ്യാ ഭേദഗതി കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നതിന് സ്വദേശി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽ സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് നിയമം നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.