അക്രഡിറ്റേഷൻ: എൻജിനീയർമാരുടെ പ്രശ്നത്തിൽ ഇടപെടുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ
text_fieldsകുവൈത്ത് സിറ്റി: വിസ പുതുക്കുന്നതിന് മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ മൂലം കുവൈത്തിലെ എൻജിനീയർമാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്ന് മാനവവിഭവ ശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ, പാർലമെൻറിലെ വിദേശകാര്യവുമായി ബന്ധപ്പെട്ട സമിതിയുടെ ചെയർമാൻ എന്നിവർ അറിയിച്ചു. എം.ബി. രാജേഷ്, പി.കെ. ബിജു എന്നീ എം.പിമാരുടെ നേതൃത്വത്തിൽ എൻജിനീയർമാരുടെ പ്രതിനിധിസംഘം സമർപ്പിച്ച നിവേദനം സ്വീകരിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവർ.
കുവൈത്ത് സിറ്റി: ഇഖാമ കാലാവധി കഴിഞ്ഞവരും ആറുമാസത്തിൽ താഴെ കാലാവധിയുള്ളവരും വിശദ വിവരങ്ങൾ അറിയിക്കണമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
വിസ പുതുക്കുന്നതിന് മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾമൂലമുണ്ടായ പ്രതിസന്ധി ചർച്ചചെയ്യുന്നതിന് കഴിഞ്ഞ ദിവസം എൻജിനീയർമാരുടെ വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ ഇക്കാര്യം ആവശ്യപ്പെട്ടത്.
വിവരങ്ങൾ നൽകേണ്ട ഫോർമാറ്റ് സംഘടനാ പ്രതിനിധികൾക്ക് കൈമാറിയിട്ടുണ്ട്. എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് മാൻപവർ അതോറിറ്റി പുതിയ നിബന്ധന വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. വിഷയത്തിൽ അംബാസഡർ മാൻപവർ അതോറിറ്റിയുമായി ചർച്ചനടത്തിയിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിെൻറ തുടർച്ചയായാണ് വിസ കാലാവധി കഴിയാറായ എൻജിനീയർമാരോട് അടിയന്തരമായി വിശദാംശങ്ങൾ ആവശ്യപ്പെട്ടത്.
എൻജിനീയറിങ് ബിരുദത്തിെൻറ അംഗീകാരത്തിനുള്ള മാനദണ്ഡമായി നാഷനൽ ബോർഡ് ഒാഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) അംഗീകാരത്തിന് പകരമായി ഒാൾ ഇന്ത്യ കൗൺസിൽ ഒാഫ് ടെക്നിക്കൽ എജുക്കേഷൻ (എ.െഎ.സി.ടി.ഇ) പരിഗണിക്കണമെന്ന് കുവൈത്ത് അധികൃതരോട് ആവശ്യപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.അംബാസഡറുടെ നേതൃത്വത്തിലുള്ള ഇടപെടലിനുപുറമെ സർക്കാർ നിരന്തരം വിഷയത്തിൽ തുടർപ്രവർത്തനങ്ങളിലേർപ്പെടുമെന്ന് ശശി തരൂർ എം.പി പറഞ്ഞു. എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് മാൻപവർ അതോറിറ്റി പുതിയ നിബന്ധന വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. എൻജിനീയറിങ് ബിരുദം നേടിയ കോളജിെൻറ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച് മാത്രമാണ്എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. ഇന്ത്യയിൽ നാഷനൽ ബോർഡ് ഒാഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) അംഗീകാരം അടിസ്ഥാനമാക്കിയാണ് എൻ.ഒ.സി നൽകുന്നത്.
കേരളത്തിൽനിന്ന് 18 കോളജുകൾ മാത്രമാണ് ലിസ്റ്റിലുള്ളത്. 2010ൽ മാത്രമാണ് എൻ.ബി.എ അക്രഡിറ്റേഷൻ സംവിധാനം നിലവിൽ വന്നത്. ഒാൾ ഇന്ത്യ കൗൺസിൽ ഒാഫ് ടെക്നിക്കൽ എജുക്കേഷൻ (എ.െഎ.സി.ടി.ഇ) അക്രഡിറ്റേഷനെ അടിസ്ഥാനമാക്കിയാൽ പ്രശ്നമുണ്ടാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്താൻ നാക് അക്രഡിറ്റേഷനും പരിഗണിക്കുന്നില്ല. പണച്ചെലവുള്ളതിനാലും വർഷാവർഷം പുതുക്കേണ്ടതിനാലും പല കോളജുകളും എൻ.ബി.എ അക്രഡിറ്റേഷൻ എടുത്തിട്ടില്ല. ഇത്തരം കോളജുകളിൽ പഠിച്ചിറങ്ങിയവരാണ് പ്രതിസന്ധിയിലായത്. പേരുകേട്ട പല കോളജുകളും എൻ.ബി.എ ലിസ്റ്റിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.