പ്രവാസി ഭാരതീയ ദിവസ്: ഇന്ത്യൻ എംബസിയിൽ കർട്ടൺ റൈസർ
text_fieldsകുവൈത്ത് സിറ്റി: മധ്യപ്രദേശിൽ ജനുവരിയിൽ നടക്കുന്ന 'പ്രവാസി ഭാരതീയ ദിവസി'ന് മുന്നോടിയായി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ കർട്ടൺ റൈസർ സംഘടിപ്പിച്ചു. ഇർഡോറിൽ ജനുവരി എട്ടുമുതൽ 10വരെയാണ് പരിപാടികൾ.
പരിപാടിയിലേക്ക് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ എംബസി ചാർജ് ഡി അഫയേഴ്സ് സ്മിത പാട്ടീൽ ക്ഷണിച്ചു. പ്രവാസികൾക്ക് മാതൃരാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും പങ്കാളിയാകാനുള്ള അവസരമാണ് പരിപാടിയെന്നും അവർ ഉണർത്തി.
പരിപാടിയുടെ രജിസ്ട്രേഷൻ, പങ്കെടുക്കുന്നവർക്കുള്ള സംവിധാനങ്ങൾ, ഇൻഡോറിലെയും മധ്യപ്രദേശങ്ങളിലെയും ടൂറിസം സാധ്യതകൾ എന്നിവ വ്യക്തമാക്കുന്ന പ്രസന്റേഷനും എംബസിയിൽ നടന്നു. നവംബർ 30നുള്ളിൽ 25 ശതമാനം കിഴിവോടെ ഗ്രൂപ് രജിസ്ട്രേഷൻ നടത്താനുള്ള അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.