പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ അഞ്ചാം വാർഷികം ആഘോഷിച്ചു
text_fieldsപ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ അഞ്ചാം വാർഷികം ഡോ. ശൈഖ ഉമ്മു റകാൻ അസ്സബാഹ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ അഞ്ചാം വാർഷികാഘോഷം കുവൈത്ത് എലൈറ്റ് ടീം മേധാവിയും ഗുഡ്വിൽ അംബാസഡറുമായ ഡോ. ശൈഖ ഉമ്മു റകാൻ അസ്സബാഹ് ഉദ്ഘാടനം ചെയ്തു.
കോസ്റ്റ ഡെൽ സോൾ ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും സുപ്രീം കോടതി എ.ഒ.ആറുമായ അഡ്വ. ജോസ് എബ്രഹാം മുഖ്യാതിഥിയായി. പ്രവാസി ലീഗ് സെൽ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭാംഗവും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ. ഷൈജിത്ത് സ്വാഗതവും ട്രഷറർ രാജേഷ് ഗോപി നന്ദിയും പറഞ്ഞു.
അഭിഭാഷകരായ ജാബിർ അൽഫൈലാകാവി, തലാൽ താക്കി, റോയൽ സീഗൾ ഗ്രൂപ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത്, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് അസീം സെയ്ത് സുലൈമാൻ, മെഡക്സ് മെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ലാമ ഇബ്രാഹിം, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സുശോവന സുജിത്ത് നായർ, കുവൈറ്റ് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി ബോർഡ് മെംബർ അഡ്വ. ഹൈഫ അൽ ഹുവൈദി, പിന്നണി ഗായിക സിന്ധു ദേവി രമേഷ് എന്നിവർ സംസാരിച്ചു.
പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ രക്ഷാധികാരി ജയകുമാർ, ഉപദേശക സമിതിയംഗം ഡോ. പി.എസ്. സാബു, കോഓഡിനേറ്റർ അനിൽകുമാർ, വൈസ് പ്രസിഡന്റ് ചാൾസ് പി. ജോർജ്, ജോയന്റ് സെക്രട്ടറി ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷനൽ കോഓഡിനേറ്റർ ഷൈനി ഫ്രാങ്ക് പരിപാടിയുടെ മുഖ്യ ഏകോപനം നടത്തി. പ്രവാസി ഇന്ത്യക്കാർക്ക് പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാമെന്ന് ഭാരവാഹികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.