പി. മോഹനദാസിന്റെ നിയമനത്തെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ
text_fieldsകുവൈത്ത് സിറ്റി: പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡന്റായി പി. മോഹനദാസിനെ നിയമിച്ചത് പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ സ്വാഗതം ചെയ്തു. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ ജഡ്ജിയായിരുന്ന മോഹനദാസ് കേരള ലീഗൽ സർവിസ് അതോറിറ്റി മെംബർ സെക്രട്ടറിയായും കേരള മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിയമ മേഖലയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള മോഹനദാസിന്റെ നിയമനം പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാൻ സഹായിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, പ്രവാസി ലീഗൽ സെൽ കുവൈത്ത് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോഓഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.