Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസിമിത്ര...

പ്രവാസിമിത്ര ജീവകാരുണ്യ പദ്ധതി: പ്രവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
Pravasi Mithra declared thei Flyers for compassion
cancel
camera_alt

പ്ര​വാ​സി കൂ​ട്ടാ​യ്മ കു​വൈ​ത്ത്‌ കേ​ര​ള പ്ര​വാ​സി​മി​ത്ര​യു​ടെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

കു​വൈ​ത്ത്‌ സി​റ്റി: പ്ര​വാ​സി കൂ​ട്ടാ​യ്മ കു​വൈ​ത്ത്‌ കേ​ര​ള പ്ര​വാ​സി​മി​ത്ര​യു​ടെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വാ​സി​ക്കൊ​രു കൊ​ച്ചു​വീ​ടെ​ന്ന സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തി​നു​ള്ള ‘സ​ഗീ​ർ സൗ​ധം’ പ​ദ്ധ​തി, മാ​ര​ക​രോ​ഗം ബാ​ധി​ച്ച പ്ര​വാ​സി​ക​ൾ​ക്കും പ്ര​വാ​സി​ക​ളു​ടെ രോ​ഗി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ​ക്കു​മു​ള്ള മെ​ഡി​സി​ൻ ഹെ​ൽ​പ്, നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​വാ​സി​മി​ത്ര സ്കോ​ള​ർ​ഷി​പ് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​ക​ൾ.

50 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 200 ദീ​നാ​റി​ൽ താ​ഴെ ശ​മ്പ​ള​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള​താ​ണ് സ​ഗീ​ർ സൗ​ധം ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി. പെ​ണ്മ​ക്ക​ൾ ഉ​ള്ള​വ​ർ, രോ​ഗി​ക​ൾ, സ്വ​ന്ത​മാ​യി സ്ഥ​ല​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. 700 സ്‌​ക്വ​യ​ർ ഫീ​റ്റി​ന് താ​ഴെ​യു​ള്ള വീ​ടാ​ണ് നി​ർ​മി​ച്ചു​ന​ൽ​കു​ക. രോ​ഗാ​വ​സ്ഥ, വ​രു​മാ​നം, പ്രാ​യം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മെ​ഡി​സി​ൻ ഹെ​ൽ​പി​നു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളി​ലെ തു​ട​ർ​പ​ഠ​ന​ത്തി​നാ​ണ് പ്ര​വാ​സി​മി​ത്ര സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ക. പ​ഠ​ന​മി​ക​വും വ​രു​മാ​ന​വും മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ്. 15,000 രൂ​പ വ​രെ​യാ​ണ് സ്കോ​ള​ർ​ഷി​പ് തു​ക.

നാ​ലു​പ​തി​റ്റാ​ണ്ടു​കാ​ലം കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ത സാ​മൂ​ഹി​ക സേ​വ​നം ന​ട​ത്തു​ന്ന​തി​നി​ടെ കോ​വി​ഡ് കാ​ല​ത്ത് മ​രി​ച്ച പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ, ഭാ​ര്യ സൗ​ദ എ​ന്നി​വ​രു​ടെ സേ​വ​ന​സ്മ​ര​ണാ​ർ​ഥ​മാ​ണ് സ​ഗീ​ർ സൗ​ധം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

അ​പേ​ക്ഷ​ക​ൾ http://bit.ly/3LIurIS എ​ന്ന ലി​ങ്കി​ൽ​കൂ​ടി സ​മ​ർ​പ്പി​ക്കാം. വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നൊ​പ്പം അ​പേ​ക്ഷി​ക്കു​ന്ന സ​ഹാ​യ​പ​ദ്ധ​തി​ക്ക​നു​സ​രി​ച്ച് നി​കു​തി ര​സീ​ത്, മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്, കോ​ഴ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97226792, 69932360 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന ച​ട​ങ്ങ് ഡോ. ​അ​മീ​ർ അ​ഹ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ത​ഫ ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​മീ​ർ അ​ഹ്മ​ദ്, ഡോ. ​ര​മേ​ശ്, എ​സ്.​എ. ല​ബ്ബ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ല​യ​ർ റി​ലീ​സ് ചെ​യ്ത് ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. യോ​ഗ​ത്തി​ൽ സി. ​ഫി​റോ​സ്, കെ.​സി. ഗ​ഫൂ​ർ, വി.​കെ. ഗ​ഫൂ​ർ, കെ.​വി. മു​സ്ത​ഫ മാ​സ്റ്റ​ർ, വി.​എ. ക​രീം, അ​ക്‌​ബ​ർ വ​യ​നാ​ട്, അ​ർ​ഷാ​ദ് ഷെ​റീ​ഫ്, ശി​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി.​എ​ച്ച്. മു​സ്ത​ഫ സ്വാ​ഗ​ത​വും ഷ​ഹി​ദ് ല​ബ്ബ ന​ന്ദി​യും പ​റ​ഞ്ഞു.

കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി വി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ (പ്ര​സി), കെ.​വി. മു​സ്ത​ഫ, അ​ർ​ഷാ​ദ് ശ​രീ​ഫ് (വൈ. ​പ്ര​സി), കെ.​സി. അ​ബ്ദു​ൽ ഗ​ഫൂ​ർ (ജ​ന. സെ​ക്ര), വി.​എ. ക​രീം (സെ​ക്ര), വി.​എ​ച്ച്. മു​സ്ത​ഫ (ഓ​ർ​ഗ. സെ​ക്ര), ഷ​ഹി​ദ് ല​ബ്ബ (ട്ര​ഷ), ഹം​സ പ​യ്യ​ന്നൂ​ർ (ചീ​ഫ് പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ), സി. ​ഫി​റോ​സ്, അ​ക്‌​ബ​ർ വ​യ​നാ​ട്, ഷി​ഹാ​ബ്, റ​ഫീ​ഖ് ഉ​സ്മാ​ൻ (പ്രോ​ജ​ക്ട് ടീം) ​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplicationsKuwaitInvitedNon-residentsPravasi Mitra Charity Scheme
News Summary - Pravasi Mitra Charity Scheme: Applications invited from non-residents
Next Story